---
title: "റിയാദിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട മലപ്പട്ടം സ്വദേശി വിമാനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു "
english_title: "muhammed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109052/muhammed"
published_at: "2023-04-15T09:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a24933309f_acci.jfif"
keywords: []
---

# റിയാദിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട മലപ്പട്ടം സ്വദേശി വിമാനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു 

> **Lead Summary:** റിയാദിൽ നിന്ന് നാട്ടിലേക്ക് പോകാൻ വിമാനത്തിൽ കയറിയിരിക്കവേ കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ മലപ്പട്ടം സ്വദേശി മരിയാക്കണ്ടി മുഹമ്മദ്​ ആണ്​ മരിച്ചത്​. റിയാദ്​ കിങ്​ ഖാലിദ്​ വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്​ച രാവിലെ 11.30-ഓടെയാണ് മുഹമ്മദ് എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ കയറിയത്. എയർപോട്ടിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിമാനത്തിൽ കയറി പറന്നുയർന്നാൻ കാത്തിരിക്കുന്നതിനിടയിലായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ഡോക്ടർമാർ എത്തി പരിശോധിച്ച് അടുത്തുള്ള കിംഗ് അബ്​ദുല്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 11.40 നായിരുന്നു എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇത് നാൽപ്പത്തിയഞ്ച് മിനുട്ടോളം വൈകിയിരുന്നു. ഇതിനിടയിലായിരുന്നു ദേഹാസ്വാസ്ഥ്യം. കിംഗ് അബ്ദുള്ള ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പതിനൊന്ന് മാസം മുമ്പാണ് മുഹമ്മദ് അവസാനമായി നാട്ടിലെത്തിയത്. നസീമ, നസീബ എന്നിവർ ഭാര്യമാരാണ്. മക്കൾ: നസീഹത്ത്​, മുഹമ്മദ്​ റാഹിദ്​, സഹദ്​. സഹോദരങ്ങൾ: ജബ്ബാർ, ഹസൈനാർ, ആമിന, നബീസ, ഖദീജ, കുഞ്ഞാതു, ഹൈറുന്നിസ, മറിയം.

## Article Content

റിയാദിൽ നിന്ന് നാട്ടിലേക്ക് പോകാൻ വിമാനത്തിൽ കയറിയിരിക്കവേ കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ മലപ്പട്ടം സ്വദേശി മരിയാക്കണ്ടി മുഹമ്മദ്​ ആണ്​ മരിച്ചത്​. റിയാദ്​ കിങ്​ ഖാലിദ്​ വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്​ച രാവിലെ 11.30-ഓടെയാണ് മുഹമ്മദ് എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ കയറിയത്. എയർപോട്ടിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിമാനത്തിൽ കയറി പറന്നുയർന്നാൻ കാത്തിരിക്കുന്നതിനിടയിലായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ഡോക്ടർമാർ എത്തി പരിശോധിച്ച് അടുത്തുള്ള കിംഗ് അബ്​ദുല്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 11.40 നായിരുന്നു എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇത് നാൽപ്പത്തിയഞ്ച് മിനുട്ടോളം വൈകിയിരുന്നു. ഇതിനിടയിലായിരുന്നു ദേഹാസ്വാസ്ഥ്യം. കിംഗ് അബ്ദുള്ള ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പതിനൊന്ന് മാസം മുമ്പാണ് മുഹമ്മദ് അവസാനമായി നാട്ടിലെത്തിയത്. നസീമ, നസീബ എന്നിവർ ഭാര്യമാരാണ്. മക്കൾ: നസീഹത്ത്​, മുഹമ്മദ്​ റാഹിദ്​, സഹദ്​. സഹോദരങ്ങൾ: ജബ്ബാർ, ഹസൈനാർ, ആമിന, നബീസ, ഖദീജ, കുഞ്ഞാതു, ഹൈറുന്നിസ, മറിയം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109052/muhammed)