---
title: "പരിയാരത്ത്  വീടിന്റെ രണ്ടാം നിലയിൽ നിന്ന് കിണറ്റിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം "
english_title: "Accidental death in pariyaram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10903/accidental-death-in-pariyaram"
published_at: "2021-11-15T18:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61925cca12bef_death.jpg"
keywords: []
---

# പരിയാരത്ത്  വീടിന്റെ രണ്ടാം നിലയിൽ നിന്ന് കിണറ്റിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** തളിപ്പറമ്പ്: വീടിന്റെ രണ്ടാം നിലയില്‍ ഷീറ്റിടുന്നതിനിടയില്‍ താഴെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പരിയാരം മരിയപുരത്തെ ഡേവിഡ് തോമസിന്റെ മകന്‍ പറമ്പില്‍ ഹൗസില്‍ ജിതിന്‍ ആണ് മരിച്ചത്.

## Article Content

തളിപ്പറമ്പ്: വീടിന്റെ രണ്ടാം നിലയില്‍ ഷീറ്റിടുന്നതിനിടയില്‍ താഴെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പരിയാരം മരിയപുരത്തെ ഡേവിഡ് തോമസിന്റെ മകന്‍ പറമ്പില്‍ ഹൗസില്‍ ജിതിന്‍ ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് പതിനൊന്നരയോടെയായിരുന്നു സംഭവം. നരിക്കോട്ടെ കുളങ്ങരവളപ്പ് ചന്ദ്രന്റെ വീടിന്റെ രണ്ടാം നിലയില്‍ ഷീറ്റിടുന്നതിനിടയില്‍ ജിതിന്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.ഒന്നാംനിലയിലെ പാരപ്പറ്റില്‍ തലയിടിച്ച് നേരെ വീട്ടുകിണറ്റിലേക്ക് വീഴുകയായിരുന്നു.

തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് ജിതിനെ പുറത്തെടുത്ത് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

ജെസിയാണ് അമ്മ, ഏക സഹോദരന്‍ ജെറി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10903/accidental-death-in-pariyaram)