---
title: "തളിപ്പറമ്പ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിലെ കോലീബി സഖ്യ-വിജയം: കോൺഗ്രസും ലീഗും നയം വ്യക്തമാക്കണം; എസ്ഡിപിഐ"
english_title: "sdpi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109017/sdpi"
published_at: "2023-04-14T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643977ce52d81_acci.jfif"
keywords: []
---

# തളിപ്പറമ്പ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിലെ കോലീബി സഖ്യ-വിജയം: കോൺഗ്രസും ലീഗും നയം വ്യക്തമാക്കണം; എസ്ഡിപിഐ

> **Lead Summary:** **തളിപ്പറമ്പ: **ബാർ അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആർഎസ്എസ്-ബിജെപിയുമായുള്ള സഖ്യത്തോടെ നേടിയ വിജയത്തിൽ കോൺഗ്രസും ലീഗും നയം വ്യക്തമാക്കണമെന്ന് എസ്ഡിപിഐ തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി. രാജ്യത്ത് ന്യുനപക്ഷങ്ങൾക്കെതിരെ അതിരൂക്ഷമായ രീതിയിൽ അതിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴും ഇതുപോലുള്ള നീക്കുപോക്കുകളിൽ ലീഗ് കോൺഗ്രസ്‌ നേതൃത്വങ്ങൾ ഉൾപ്പെടുന്നു എന്നുള്ളത് ആശങ്കജനകമാണ്. ആഴ്ചകൾക്ക് മുന്നേയാണ് രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിവാദം ആർഎസ്എസിനെതിരെ ദേശീയതലത്തിൽ കത്തിച്ചു നിർത്താൻ കോൺഗ്രസും ലീഗും മുന്നിൽ നിന്ന് പ്രവർത്തിച്ചത്. വേട്ടക്കാരനോടൊപ്പം ഓടുകയും ഇരയോടൊപ്പം കിതക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാട് പൊതുജനം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. മുനിസിപ്പൽ പ്രസിഡന്റ്‌ ഇല്യാസ് അധ്യക്ഷത വഹിച്ചു. കെഎം ഷഫീക്, മദനി വിഎം എന്നിവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ: **ബാർ അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആർഎസ്എസ്-ബിജെപിയുമായുള്ള സഖ്യത്തോടെ നേടിയ വിജയത്തിൽ കോൺഗ്രസും ലീഗും നയം വ്യക്തമാക്കണമെന്ന് എസ്ഡിപിഐ തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി. രാജ്യത്ത് ന്യുനപക്ഷങ്ങൾക്കെതിരെ അതിരൂക്ഷമായ രീതിയിൽ അതിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴും ഇതുപോലുള്ള നീക്കുപോക്കുകളിൽ ലീഗ് കോൺഗ്രസ്‌ നേതൃത്വങ്ങൾ ഉൾപ്പെടുന്നു എന്നുള്ളത് ആശങ്കജനകമാണ്. ആഴ്ചകൾക്ക് മുന്നേയാണ് രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിവാദം ആർഎസ്എസിനെതിരെ ദേശീയതലത്തിൽ കത്തിച്ചു നിർത്താൻ കോൺഗ്രസും ലീഗും മുന്നിൽ നിന്ന് പ്രവർത്തിച്ചത്. വേട്ടക്കാരനോടൊപ്പം ഓടുകയും ഇരയോടൊപ്പം കിതക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാട് പൊതുജനം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. മുനിസിപ്പൽ പ്രസിഡന്റ്‌ ഇല്യാസ് അധ്യക്ഷത വഹിച്ചു. കെഎം ഷഫീക്, മദനി വിഎം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109017/sdpi)