---
title: "ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം കുഞ്ഞുമായി നാടുവിട്ട യുവതിയെ കണ്ടെത്തി"
english_title: "facebook love"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109015/facebook-love"
published_at: "2023-04-14T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439769a6f6cf_acci.jfif"
keywords: []
---

# ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം കുഞ്ഞുമായി നാടുവിട്ട യുവതിയെ കണ്ടെത്തി

> **Lead Summary:** **മയ്യിൽ:** ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം നാടുവിട്ട യുവതിയെയും അഞ്ച് വയസുള്ള കുട്ടിയെയും മയ്യിൽ പോലീസ് മലപ്പുറം നിലമ്പൂരിൽ വെച്ച് കണ്ടെത്തി. പോലീസ്കോടതിയിൽ ഹാജരാക്കിയ യുവതി കാമുകൻ മലപ്പുറം നിലമ്പൂർ സ്വദേശി അജി.എസ്.നായർ ക്കൊപ്പം പോയി. മയ്യിൽ വേളത്തെ ഭർതൃഗൃഹത്തിൽ നിന്നുമാണ് 24 കാരി അഞ്ചു വയസുള്ള മകനുമായി ഇക്കഴിഞ്ഞ 11 ന് ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട മലപ്പുറം നിലമ്പൂർ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വീട്ടിൽ നിന്നും പുറത്തേക്കു പോയ യുവതി തിരിച്ചു വരാത്തതിനെ തുടർന്നാണ് വേളം സ്വദേശിയായ ഭർത്താവ് മയ്യിൽ പോലീസിൽ പരാതി നൽകിയത്. കർണ്ണാടക ഗോണികുപ്പ സ്വദേശിനിയായ യുവതി കുഞ്ഞുമായി സ്വന്തം വീട്ടിൽ എത്തിയിട്ടുമില്ലായിരുന്നു. കേസെടുത്ത മയ്യിൽ പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെയുള്ള അന്വേഷണത്തിനിടെയാണ് കമിതാക്കളെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയത്.

## Article Content

**മയ്യിൽ:** ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം നാടുവിട്ട യുവതിയെയും അഞ്ച് വയസുള്ള കുട്ടിയെയും മയ്യിൽ പോലീസ് മലപ്പുറം നിലമ്പൂരിൽ വെച്ച് കണ്ടെത്തി. പോലീസ്കോടതിയിൽ ഹാജരാക്കിയ യുവതി കാമുകൻ മലപ്പുറം നിലമ്പൂർ സ്വദേശി അജി.എസ്.നായർ ക്കൊപ്പം പോയി. മയ്യിൽ വേളത്തെ ഭർതൃഗൃഹത്തിൽ നിന്നുമാണ് 24 കാരി അഞ്ചു വയസുള്ള മകനുമായി ഇക്കഴിഞ്ഞ 11 ന് ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട മലപ്പുറം നിലമ്പൂർ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വീട്ടിൽ നിന്നും പുറത്തേക്കു പോയ യുവതി തിരിച്ചു വരാത്തതിനെ തുടർന്നാണ് വേളം സ്വദേശിയായ ഭർത്താവ് മയ്യിൽ പോലീസിൽ പരാതി നൽകിയത്. കർണ്ണാടക ഗോണികുപ്പ സ്വദേശിനിയായ യുവതി കുഞ്ഞുമായി സ്വന്തം വീട്ടിൽ എത്തിയിട്ടുമില്ലായിരുന്നു. കേസെടുത്ത മയ്യിൽ പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെയുള്ള അന്വേഷണത്തിനിടെയാണ് കമിതാക്കളെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109015/facebook-love)