---
title: "ആഭരണങ്ങൾ പണിയിച്ച് തരാമെന്ന് വിശ്വസിപ്പിച്ച് സ്വർണ്ണം വാങ്ങി കബളിപ്പിച്ച സ്വർണ്ണ പണിക്കാരനെതിരെ കേസ്"
english_title: "case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109008/case"
published_at: "2023-04-14T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64396f384c480_news-card.jpg"
keywords: []
---

# ആഭരണങ്ങൾ പണിയിച്ച് തരാമെന്ന് വിശ്വസിപ്പിച്ച് സ്വർണ്ണം വാങ്ങി കബളിപ്പിച്ച സ്വർണ്ണ പണിക്കാരനെതിരെ കേസ്

> **Lead Summary:** **മയ്യിൽ: **ആഭരണങ്ങൾ പണിയിച്ച് തരാമെന്ന് വിശ്വസിപ്പിച്ച് 15 ഗ്രാംസ്വർണ്ണം വാങ്ങി കബളിപ്പിച്ച സ്വർണ്ണ പണിക്കാരനെതിരെ വിശ്വാസ വഞ്ചനക്ക് കേസ്. കമ്പിൽ ജിസൺസ് ജ്വല്ലറിയുടെ മാനേജർ കണ്ണാടിപ്പറമ്പിലെ സുജേഷിൻ്റെ പരാതിയിലാണ് സ്വർണ്ണ പണിക്കാരൻ ചിറക്കൽ ആശാരി കമ്പനി സ്വദേശി ഉത്രാടത്തിൽ അശോകനെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ മാർച്ച് 10ന് ആഭരണങ്ങൾ പണിതു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജ്വല്ലറിയിൽ നിന്ന് 15 ഗ്രാം സ്വർണ്ണം കൈപ്പറ്റിയ ശേഷം ആഭരണമോ വാങ്ങിയ സ്വർണ്ണമോതിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

## Article Content

**മയ്യിൽ: **ആഭരണങ്ങൾ പണിയിച്ച് തരാമെന്ന് വിശ്വസിപ്പിച്ച് 15 ഗ്രാംസ്വർണ്ണം വാങ്ങി കബളിപ്പിച്ച സ്വർണ്ണ പണിക്കാരനെതിരെ വിശ്വാസ വഞ്ചനക്ക് കേസ്. കമ്പിൽ ജിസൺസ് ജ്വല്ലറിയുടെ മാനേജർ കണ്ണാടിപ്പറമ്പിലെ സുജേഷിൻ്റെ പരാതിയിലാണ് സ്വർണ്ണ പണിക്കാരൻ ചിറക്കൽ ആശാരി കമ്പനി സ്വദേശി ഉത്രാടത്തിൽ അശോകനെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ മാർച്ച് 10ന് ആഭരണങ്ങൾ പണിതു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജ്വല്ലറിയിൽ നിന്ന് 15 ഗ്രാം സ്വർണ്ണം കൈപ്പറ്റിയ ശേഷം ആഭരണമോ വാങ്ങിയ സ്വർണ്ണമോതിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109008/case)