---
title: "തിരുവട്ടൂരിൽ വീട് പൊളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞുവീണ് നാല് കുട്ടികൾക്ക് പരിക്ക്"
english_title: " wall of the house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108948/wall-of-the-house"
published_at: "2023-04-14T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64390feee06d6_news-card.jpg"
keywords: []
---

# തിരുവട്ടൂരിൽ വീട് പൊളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞുവീണ് നാല് കുട്ടികൾക്ക് പരിക്ക്

> **Lead Summary:** **പരിയാരം: **വീട് പൊളിക്കുന്നതിനിടയില്‍ മതില്‍ തകര്‍ന്നുവീണ് നാല് കുട്ടികള്‍ക്ക് പരിക്കേറ്റു, രണ്ടുപേര്‍ക്ക് ഗുരുതരം. തിരുവട്ടൂരിലെ ജത ഫാത്തിം, നൂറുല്‍ മെഹറിന്‍, ആദില്‍, അസ്ഹദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജത ഫാത്തിമ, ആദില്‍ എന്നിവരുടെ പരിക്ക് ഗുരുതരമാണ്.

## Article Content

**പരിയാരം: **വീട് പൊളിക്കുന്നതിനിടയില്‍ മതില്‍ തകര്‍ന്നുവീണ് നാല് കുട്ടികള്‍ക്ക് പരിക്കേറ്റു, രണ്ടുപേര്‍ക്ക് ഗുരുതരം. തിരുവട്ടൂരിലെ ജത ഫാത്തിം, നൂറുല്‍ മെഹറിന്‍, ആദില്‍, അസ്ഹദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജത ഫാത്തിമ, ആദില്‍ എന്നിവരുടെ പരിക്ക് ഗുരുതരമാണ്.

ഇന്ന് രാവിലെ ഒന്‍പതിനായിരുന്നു സംഭവം. മുസലിയാരകത്ത് നബീസ എന്നവരുടെ ആള്‍ത്താമസമില്ലാത്ത വീട് ഇവരുടെ മകളുടെ ഭര്‍ത്താവ് അറഫാത്തിന്റെ നേതൃത്വത്തില്‍ പൊളിക്കുന്നതിനിടെ വിള്ളല്‍ വീണുകിടന്ന മതില്‍ പുറത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടികളുടെ ദേഹത്ത് പതിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108948/wall-of-the-house)