---
title: "തളിപ്പറമ്പ് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ യു ഡി എഫ്, ബിജെപി പാനൽ വിജയിച്ചു"
english_title: "bar association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108926/bar-association"
published_at: "2023-04-14T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438f7c32bcc5_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ യു ഡി എഫ്, ബിജെപി പാനൽ വിജയിച്ചു

> **Lead Summary:** തളിപ്പറമ്പ് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ബിജെപി പാനൽ വിജയിച്ചു. യു ഡി എഫ് ബിജെപി മുസ്ലിം ലീഗ് അനുകൂല അഭിഭാഷക സംഘടനകൾ ഒരു ഭാഗത്തു മത്സരിച്ചപ്പോൾ സിപിഎം അനുകൂല സംഘടന ഒറ്റയ്ക്കാണ് മത്സരിച്ചത്. യു ഡി എഫ് ബി ജെ പി മുസ്ലിം ലീഗ് പാനലിൽ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കെ ജെ തോമസ് 126 വോട്ടോടെയും , ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച രാജേഷ് എം 125 വോട്ടോടെയും , ട്രഷറർ സ്ഥാനത്തേക്ക് മത്സരിച്ച മൊയ്ദു കുട്ടുക്കൻ 119 വോട്ടോടെയും വിജയിച്ചു. . യു ഡി എഫ് ബി ജെ പി മുസ്ലിം ലീഗ് പാനലിൽ നിന്ന് മുഴുവൻ ഭാരവാഹികളും വിജയിച്ചു. 6 എക്സിക്യൂട്ടീവ് മെമ്പർമാരിൽ 5 പേർ വിജയിക്കുകയും ഒരാൾ പരാജയപ്പെടുകയും ചെയ്തു. സി പി എം ചേരിയിലെ ഒരു എക്സിക്യൂട്ടീവ് മെമ്പർ പ്രിയ വി വിജയിച്ചു. കോടതി ബാർ അസോസിയേഷൻ ഹാളിൽ വച്ച് നടന്ന രഹസ്യ ബാലറ്റിൽ 214 പേർ വോട്ട് ചെയ്തു. 225ലധികം അംഗങ്ങളാണ് ബാർ അസോസിയേഷനിലുള്ളത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബാർ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നത് സമവായത്തിലൂടെയാണ്. എല്ലാ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർക്കും ഭാരവാഹിത്വം വീതിച്ചു നൽകാനാണ് പതിവ്. എന്നാൽ ഇത്തവണ അത്തരമൊരു ചർച്ച നടക്കാത്തതിനാലാണ് ചേരി തിരിഞ്ഞു തെരഞ്ഞെടുപ്പ് നടന്നത്.

## Article Content

തളിപ്പറമ്പ് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ബിജെപി പാനൽ വിജയിച്ചു. യു ഡി എഫ് ബിജെപി മുസ്ലിം ലീഗ് അനുകൂല അഭിഭാഷക സംഘടനകൾ ഒരു ഭാഗത്തു മത്സരിച്ചപ്പോൾ സിപിഎം അനുകൂല സംഘടന ഒറ്റയ്ക്കാണ് മത്സരിച്ചത്. യു ഡി എഫ് ബി ജെ പി മുസ്ലിം ലീഗ് പാനലിൽ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കെ ജെ തോമസ് 126 വോട്ടോടെയും , ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച രാജേഷ് എം 125 വോട്ടോടെയും , ട്രഷറർ സ്ഥാനത്തേക്ക് മത്സരിച്ച മൊയ്ദു കുട്ടുക്കൻ 119 വോട്ടോടെയും വിജയിച്ചു. . യു ഡി എഫ് ബി ജെ പി മുസ്ലിം ലീഗ് പാനലിൽ നിന്ന് മുഴുവൻ ഭാരവാഹികളും വിജയിച്ചു. 6 എക്സിക്യൂട്ടീവ് മെമ്പർമാരിൽ 5 പേർ വിജയിക്കുകയും ഒരാൾ പരാജയപ്പെടുകയും ചെയ്തു. സി പി എം ചേരിയിലെ ഒരു എക്സിക്യൂട്ടീവ് മെമ്പർ പ്രിയ വി വിജയിച്ചു. കോടതി ബാർ അസോസിയേഷൻ ഹാളിൽ വച്ച് നടന്ന രഹസ്യ ബാലറ്റിൽ 214 പേർ വോട്ട് ചെയ്തു. 225ലധികം അംഗങ്ങളാണ് ബാർ അസോസിയേഷനിലുള്ളത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബാർ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നത് സമവായത്തിലൂടെയാണ്. എല്ലാ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർക്കും ഭാരവാഹിത്വം വീതിച്ചു നൽകാനാണ് പതിവ്. എന്നാൽ ഇത്തവണ അത്തരമൊരു ചർച്ച നടക്കാത്തതിനാലാണ് ചേരി തിരിഞ്ഞു തെരഞ്ഞെടുപ്പ് നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108926/bar-association)