---
title: "പാചകവാതക സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയിൽ നിന്ന് സിലിണ്ടർ ചോർച്ച, ഒഴിവായത് വൻ ദുരന്തം"
english_title: "cyllinder leackage"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108922/cyllinder-leackage"
published_at: "2023-04-14T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438f5b31a6b9_acci.jfif"
keywords: []
---

# പാചകവാതക സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയിൽ നിന്ന് സിലിണ്ടർ ചോർച്ച, ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **തളിപ്പറമ്പ്: **പാചകവാതക സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയില്‍ നിന്ന് ഒരു സിലിണ്ടര്‍ ചോര്‍ന്നു, വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി ഏഴരയോടെ ധര്‍മ്മശാലയിലെ കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിന് സമീപത്തായിരുന്നു സംഭവം. മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ 340 വലിയ സിലിണ്ടരുകളും 5 ചെറിയ സിലിണ്ടരുകളും ഉൾപ്പെടെ 345 സിലിണ്ടറുകളുമായി പോകുകയായിരുന്ന ടി.എന്‍. 66-എസ്-2274 ലോറിയാണ് അപകടത്തിൽ പെട്ടത്.

## Article Content

**തളിപ്പറമ്പ്: **പാചകവാതക സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയില്‍ നിന്ന് ഒരു സിലിണ്ടര്‍ ചോര്‍ന്നു, വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി ഏഴരയോടെ ധര്‍മ്മശാലയിലെ കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിന് സമീപത്തായിരുന്നു സംഭവം. മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ 340 വലിയ സിലിണ്ടരുകളും 5 ചെറിയ സിലിണ്ടരുകളും ഉൾപ്പെടെ 345 സിലിണ്ടറുകളുമായി പോകുകയായിരുന്ന ടി.എന്‍. 66-എസ്-2274 ലോറിയാണ് അപകടത്തിൽ പെട്ടത്.

എഞ്ചിനീയറിംഗ് കോളേജിന് സമീപം നിര്‍ത്തി ഡ്രൈവര്‍ പുരുഷോത്തമന്‍ കടമ്പേരിയിലെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. ലോറിക്ക് സമീപത്തുകൂടി നടന്നുപോയ ഒരാള്‍ ഗ്യാസ് പുറത്തേക്ക് വരുന്ന ശബ്ദം കേട്ട് തളിപ്പറമ്പ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അഗ്നിശമനസേനയെ വിളിച്ചു.

തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.രാജീവന്റെ നേതൃത്വത്തിലുള്ള സംഘവും പോലീസും എത്തി പരിശോധിച്ചപ്പോഴാണ് ഏറ്റവും മുകളില്‍ വെച്ച സിലിണ്ടറില്‍ നിന്നാണ് വാതകം ചോരുന്നതെന്ന് മനസിലായത്. പെട്ടെന്നുതന്നെ ഈ സിലിണ്ടര്‍ പുറത്തേക്കെടുത്ത് വാതകം ചോരുന്നത് തടഞ്ഞ് അപകടം ഒഴിവാക്കി. അഗ്നിശമനസേനാംഗങ്ങളായ പി.വി.ഗിരീഷ്, കെ.വി.അനൂപ്, വി.വിപിന്‍, വി.ജയന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.

മുകളിലത്തെ സിലിണ്ടറിൽ നിന്നാണ് വാതക ചോർച്ച ഉണ്ടായത്. അതുകൊണ്ട് പെട്ടെന്ന് ചോർച്ച കണ്ടെത്തി അപകടം ഒഴിവാക്കാൻ സാധിച്ചു എന്നും താഴെയുള്ള സിലിണ്ടറിൽ ആണ് ചോർച്ച ഉണ്ടായതെങ്കിൽ ശബ്ദം കേൾക്കില്ലായിരുന്നെന്നും 340 സിലിണ്ടറുകളിലും പരിശോധിച്ച് കണ്ടെത്താൻ പ്രയാസമാണെന്നും അഗ്നിശമന സേന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108922/cyllinder-leackage)