---
title: "ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ് ഏരിയ സമിതി ഇഫ്താർ സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു"
english_title: "jamaathe islami"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108811/jamaathe-islami"
published_at: "2023-04-13T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437c63f0dd11_acci.jfif"
keywords: []
---

# ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ് ഏരിയ സമിതി ഇഫ്താർ സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ഇസ്ലാമിനെ അപകീർത്തിപ്പെടുത്തി മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കാൻ ഫാസിസ്റ്റുകൾ ശ്രമിക്കുന്ന കാലത്ത് സംഘടന അതിരുകൾക്കപ്പുറം യോജിപ്പിൻ്റെ മേഖലകൾ കണ്ടെത്തി പരമാവധി ഐക്യപ്പെടാൻ മുസ്ലിം സംഘടന പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്ത ഇഫ്താർ സൗഹൃദ സായാഹ്നം ആഹ്വാനം ചെയ്തു.ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ് ഏരിയ സമിതിയാണ് സൗഹൃദ സായാഹ്നം സംഘടിപ്പിച്ചത്. പരസ്യ വിമർശങ്ങളും പൊതു ഇടങ്ങളിലെ പരസ്പരാക്ഷേപങ്ങളും കൈയൊഴിയണമെന്നും നമ്മുടെ അനൈക്യം ഫാസിസ്റ്റുകളുടെ ആഗ്രഹമാണെന്നും അവസരങ്ങൾ പരിഗണിക്കാതെ നടത്തുന്ന കുറ്റപ്പെടുത്തലുകൾ ഫാസിസ്റ്റുകൾക്ക് ഇന്ധനമിട്ടു കൊടുക്കലാണെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നവ ലിബറൽ ആശയ പ്രചരണങ്ങൾ സൃഷ്ടിക്കുന്ന അരാജകത്വം, കുടുംബ ചിദ്രത, ഉന്നത വിദ്യാഭ്യാസം, യുവതയുടെ കർമ ശേഷി വിനിയോഗം, സേവന പ്രവർത്തനങ്ങൾ, നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടങ്ങിയ ധാരാളം മേഖലകളിൽ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അഭിപ്രായമുയർന്നു. തളിപ്പറമ്പ് മസ്ജിദുൽ ഇഹ്സാൻ ഖത്തീബ് സി കെ മുനവ്വിർ ഇരിക്കൂർ വിഷയാവതരണം നടത്തി ജമാ അത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് എം ജലാൽഖാൻ അധ്യക്ഷത വഹിച്ചു. കെ വി . മുഹമ്മദ് കുഞ്ഞി (മുസ്ലിം ലീഗ്) ജലീൽ ഗുരുക്കൾ ( വിസ്ഡം)) മുഹമ്മദ് സാലിഹ് (അതൊയ്യിബ ) ഇല്യാസ് (എസ് ഡി പി ഐ) അഡ്വ മൊയ്തു (ദാറുൽ ഫലാഹ്) സി കെ മുഹമ്മദ് കുഞ്ഞി ( കെ എൻ എംമർകസുദ്ദഅവ) പി പി അബ്ദു റഹിമാൻ ( തണൽ) അനസ്( കെയർ ഹോം ) അഡ്വ: എസ് മമ്മു ( ഇമേജ് ) നൗഷാദ് ചേലേരി (വെൽഫയർ പാർട്ടി ) അബ്ദുൽ സത്താർ (കെ എൻ എം) കെ എസ് റിയാസ് (വ്യാപാരി വ്യവസായി ഏകോപനസമിതി ) നൗഷാദ് കെ പി (യൂത്ത് ലീഗ്) മുഹമ്മദ് കുഞ്ഞി മാസ്റ്റർ (തബലീഗ്) തുടങ്ങിയവർ വിവിധ സംഘടനകളേയും കൂട്ടായ്മകളേയും പ്രതിനിധീകരിച്ച് സംസാരിച്ചു. തുടർ കൂടിയാലോചനകളിലൂടെ എല്ലാവരുടേയും സാന്നിദ്ധ്യമുള്ള കോ-ഓഡിനേഷൻ കമ്മിറ്റി രൂപീകരിക്കണമെന്നതിൽ എല്ലാവരും യോജിപ്പ് രേഖപ്പെടുത്തി.

## Article Content

**തളിപ്പറമ്പ്: **ഇസ്ലാമിനെ അപകീർത്തിപ്പെടുത്തി മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കാൻ ഫാസിസ്റ്റുകൾ ശ്രമിക്കുന്ന കാലത്ത് സംഘടന അതിരുകൾക്കപ്പുറം യോജിപ്പിൻ്റെ മേഖലകൾ കണ്ടെത്തി പരമാവധി ഐക്യപ്പെടാൻ മുസ്ലിം സംഘടന പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്ത ഇഫ്താർ സൗഹൃദ സായാഹ്നം ആഹ്വാനം ചെയ്തു.ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ് ഏരിയ സമിതിയാണ് സൗഹൃദ സായാഹ്നം സംഘടിപ്പിച്ചത്. പരസ്യ വിമർശങ്ങളും പൊതു ഇടങ്ങളിലെ പരസ്പരാക്ഷേപങ്ങളും കൈയൊഴിയണമെന്നും നമ്മുടെ അനൈക്യം ഫാസിസ്റ്റുകളുടെ ആഗ്രഹമാണെന്നും അവസരങ്ങൾ പരിഗണിക്കാതെ നടത്തുന്ന കുറ്റപ്പെടുത്തലുകൾ ഫാസിസ്റ്റുകൾക്ക് ഇന്ധനമിട്ടു കൊടുക്കലാണെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നവ ലിബറൽ ആശയ പ്രചരണങ്ങൾ സൃഷ്ടിക്കുന്ന അരാജകത്വം, കുടുംബ ചിദ്രത, ഉന്നത വിദ്യാഭ്യാസം, യുവതയുടെ കർമ ശേഷി വിനിയോഗം, സേവന പ്രവർത്തനങ്ങൾ, നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടങ്ങിയ ധാരാളം മേഖലകളിൽ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അഭിപ്രായമുയർന്നു. തളിപ്പറമ്പ് മസ്ജിദുൽ ഇഹ്സാൻ ഖത്തീബ് സി കെ മുനവ്വിർ ഇരിക്കൂർ വിഷയാവതരണം നടത്തി ജമാ അത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് എം ജലാൽഖാൻ അധ്യക്ഷത വഹിച്ചു. കെ വി . മുഹമ്മദ് കുഞ്ഞി (മുസ്ലിം ലീഗ്) ജലീൽ ഗുരുക്കൾ ( വിസ്ഡം)) മുഹമ്മദ് സാലിഹ് (അതൊയ്യിബ ) ഇല്യാസ് (എസ് ഡി പി ഐ) അഡ്വ മൊയ്തു (ദാറുൽ ഫലാഹ്) സി കെ മുഹമ്മദ് കുഞ്ഞി ( കെ എൻ എംമർകസുദ്ദഅവ) പി പി അബ്ദു റഹിമാൻ ( തണൽ) അനസ്( കെയർ ഹോം ) അഡ്വ: എസ് മമ്മു ( ഇമേജ് ) നൗഷാദ് ചേലേരി (വെൽഫയർ പാർട്ടി ) അബ്ദുൽ സത്താർ (കെ എൻ എം) കെ എസ് റിയാസ് (വ്യാപാരി വ്യവസായി ഏകോപനസമിതി ) നൗഷാദ് കെ പി (യൂത്ത് ലീഗ്) മുഹമ്മദ് കുഞ്ഞി മാസ്റ്റർ (തബലീഗ്) തുടങ്ങിയവർ വിവിധ സംഘടനകളേയും കൂട്ടായ്മകളേയും പ്രതിനിധീകരിച്ച് സംസാരിച്ചു. തുടർ കൂടിയാലോചനകളിലൂടെ എല്ലാവരുടേയും സാന്നിദ്ധ്യമുള്ള കോ-ഓഡിനേഷൻ കമ്മിറ്റി രൂപീകരിക്കണമെന്നതിൽ എല്ലാവരും യോജിപ്പ് രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108811/jamaathe-islami)