---
title: "കാറിൽ 5 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും കണ്ടെത്തിയ സംഭവം: രക്ഷപ്പെട്ട പ്രതി പിടിയിൽ"
english_title: "ganja and hashish oil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108805/ganja-and-hashish-oil"
published_at: "2023-04-13T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437c1cbb91e4_news-card.jpg"
keywords: []
---

# കാറിൽ 5 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും കണ്ടെത്തിയ സംഭവം: രക്ഷപ്പെട്ട പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ:** കണ്ണൂരിൽ കാറിൽ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും അഞ്ച് ഗ്രാം എം.ഡി.എം.എ.യും മായി പോകുന്നതിനിടെ പോലീസിനെ കണ്ട് കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. മട്ടന്നൂർ പത്തൊമ്പതാം മൈലിലെ റമീസ മനസിലിൽ അഷ്കറിനെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 30 ന് വ്യാഴാഴ്ച പുലർച്ചെ അത്താഴക്കുന്നിൽ വെച്ചാണ് രാത്രി കാലപട്രോളിംഗിനിടെ പോലീസിനെ കണ്ട് കെ.എൽ.12.കെ.9464 നമ്പർ കാർ ഉപേക്ഷിച്ച്ലഹരി കടത്ത് സംഘം ഓടി രക്ഷപ്പെട്ടത്. മയക്കുമരുന്നും കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു..പ്രതികൾക്കായി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിൽ ദിവസങ്ങളായിതെരച്ചിൽ നടത്തിവരികയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ രാത്രിയോടെയാണ് പോലീസ് പിടികൂടിയത്.കൂട്ടുപ്രതികൾക്കായി തെരച്ചിൽ തുടങ്ങിയ പോലീസ് സംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തി.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

## Article Content

**കണ്ണൂർ:** കണ്ണൂരിൽ കാറിൽ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും അഞ്ച് ഗ്രാം എം.ഡി.എം.എ.യും മായി പോകുന്നതിനിടെ പോലീസിനെ കണ്ട് കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. മട്ടന്നൂർ പത്തൊമ്പതാം മൈലിലെ റമീസ മനസിലിൽ അഷ്കറിനെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 30 ന് വ്യാഴാഴ്ച പുലർച്ചെ അത്താഴക്കുന്നിൽ വെച്ചാണ് രാത്രി കാലപട്രോളിംഗിനിടെ പോലീസിനെ കണ്ട് കെ.എൽ.12.കെ.9464 നമ്പർ കാർ ഉപേക്ഷിച്ച്ലഹരി കടത്ത് സംഘം ഓടി രക്ഷപ്പെട്ടത്. മയക്കുമരുന്നും കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു..പ്രതികൾക്കായി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിൽ ദിവസങ്ങളായിതെരച്ചിൽ നടത്തിവരികയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ രാത്രിയോടെയാണ് പോലീസ് പിടികൂടിയത്.കൂട്ടുപ്രതികൾക്കായി തെരച്ചിൽ തുടങ്ങിയ പോലീസ് സംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തി.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108805/ganja-and-hashish-oil)