---
title: "പരിയാരത്തു നിന്നും ചികിത്സക്കിടെ ഓടിരക്ഷപ്പെട്ട തടവുകാരൻ പിടിയിലായി"
english_title: "prisoner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108735/prisoner"
published_at: "2023-04-13T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64378254e66b1_news-card.jpg"
keywords: []
---

# പരിയാരത്തു നിന്നും ചികിത്സക്കിടെ ഓടിരക്ഷപ്പെട്ട തടവുകാരൻ പിടിയിലായി

> **Lead Summary:** പരിയാരം** **മെഡിക്കല്‍ കോളേജില്‍ നിന്നും രക്ഷപ്പെട്ട തടവുകാരനായ മോഷ്ടാവ് കാഞ്ഞങ്ങാട് വെച്ച് പോലീസ് പിടിയിലായി. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റിമാന്‍ഡ് തടവുകാരനായ ചട്ടഞ്ചാല്‍ തെക്കില്‍ പോഡൂര്‍ മഠത്തെ അബ്ദുള്‍ ഖാദറിന്റെ മകന്‍ മാങ്ങാട് വീട്ടില്‍ മുഹമ്മദ് നവാസ് ആണ്പിടിയിലായത്. ഇന്നലെ വൈകുന്നേരം നാലോടെ വാര്‍ഡില്‍ നിന്ന് കാവല്‍ക്കാരന്റെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ ഓടിപ്പോയത്. രാത്രി പത്തരയോടെ മഡിയനില്‍ വെച്ചാണ് പ്രതിയെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടിയത്.

## Article Content

പരിയാരം** **മെഡിക്കല്‍ കോളേജില്‍ നിന്നും രക്ഷപ്പെട്ട തടവുകാരനായ മോഷ്ടാവ് കാഞ്ഞങ്ങാട് വെച്ച് പോലീസ് പിടിയിലായി. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റിമാന്‍ഡ് തടവുകാരനായ ചട്ടഞ്ചാല്‍ തെക്കില്‍ പോഡൂര്‍ മഠത്തെ അബ്ദുള്‍ ഖാദറിന്റെ മകന്‍ മാങ്ങാട് വീട്ടില്‍ മുഹമ്മദ് നവാസ് ആണ്പിടിയിലായത്. ഇന്നലെ വൈകുന്നേരം നാലോടെ വാര്‍ഡില്‍ നിന്ന് കാവല്‍ക്കാരന്റെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ ഓടിപ്പോയത്. രാത്രി പത്തരയോടെ മഡിയനില്‍ വെച്ചാണ് പ്രതിയെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108735/prisoner)