---
title: "ക്രഷർ ക്വാറി വിൽപ്പന്നങ്ങളുടെ അന്യായ വിലവർദ്ധനവ് ഉടൻ പിൻവലിക്കുക, ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ"
english_title: "contractors association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108629/contractors-association"
published_at: "2023-04-12T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64368827a0c4f_acci.jfif"
keywords: []
---

# ക്രഷർ ക്വാറി വിൽപ്പന്നങ്ങളുടെ അന്യായ വിലവർദ്ധനവ് ഉടൻ പിൻവലിക്കുക, ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ

> **Lead Summary:** ക്രഷർ ക്വാറി ഉൽപ്പന്നങ്ങളുടെ അന്യായമായ വില വർദ്ധനവ് ഉടൻ പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടർ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലാ കലക്ടർക്ക് നിവേദനം നൽകി. നാമമാത്രമായ റോയൽറ്റി ഫീസ് വർദ്ധനയുടെ മറവിൽ ഉടമകൾ ഉൽപ്പന്നങ്ങൾക്ക് വൻവിലവർദ്ധനവാണ് വരുത്തിയത്. ഇപ്പോൾ ഏറ്റെടുത്ത കരാർ ജോലികൾ പൂർത്തീകരിക്കാൻ അധിക സാമ്പത്തിക ബാധ്യതയാണ് കരാറുകാർക്ക് ഇതുകാരണം ഉണ്ടായിരിക്കുന്നത്. പിൻവലിക്കാത്ത പക്ഷം കരാറുകാർ പ്രവർത്തികൾ നിർത്തിവച്ച് സമരം ആരംഭിക്കുമെന്ന് നിവേദനത്തിൽ പറഞ്ഞു. അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് പി പി അബ്ദുൽ റഹിമാൻ, സെക്രട്ടറി ടി കുഞ്ഞിക്കണ്ണൻ എന്നിവരാണ് നിവേദനം നൽകിയത്.

## Article Content

ക്രഷർ ക്വാറി ഉൽപ്പന്നങ്ങളുടെ അന്യായമായ വില വർദ്ധനവ് ഉടൻ പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടർ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലാ കലക്ടർക്ക് നിവേദനം നൽകി. നാമമാത്രമായ റോയൽറ്റി ഫീസ് വർദ്ധനയുടെ മറവിൽ ഉടമകൾ ഉൽപ്പന്നങ്ങൾക്ക് വൻവിലവർദ്ധനവാണ് വരുത്തിയത്. ഇപ്പോൾ ഏറ്റെടുത്ത കരാർ ജോലികൾ പൂർത്തീകരിക്കാൻ അധിക സാമ്പത്തിക ബാധ്യതയാണ് കരാറുകാർക്ക് ഇതുകാരണം ഉണ്ടായിരിക്കുന്നത്. പിൻവലിക്കാത്ത പക്ഷം കരാറുകാർ പ്രവർത്തികൾ നിർത്തിവച്ച് സമരം ആരംഭിക്കുമെന്ന് നിവേദനത്തിൽ പറഞ്ഞു. അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് പി പി അബ്ദുൽ റഹിമാൻ, സെക്രട്ടറി ടി കുഞ്ഞിക്കണ്ണൻ എന്നിവരാണ് നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108629/contractors-association)