---
title: "തീപിടുത്തത്തിൽ 15 ഏക്കറോളം സ്ഥലത്തെ പുൽമേടുകളും കുറ്റിക്കാടുകളും കത്തി നശിച്ചു"
english_title: "fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108562/fire"
published_at: "2023-04-12T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436470031050_news-card.jpg"
keywords: []
---

# തീപിടുത്തത്തിൽ 15 ഏക്കറോളം സ്ഥലത്തെ പുൽമേടുകളും കുറ്റിക്കാടുകളും കത്തി നശിച്ചു

> **Lead Summary:** പരിയാരം കാരക്കുണ്ട് പാറകുളത്തിന് സമീപം തീപടുത്തത്തിൽ 15 ഏക്കറോളം സ്ഥലത്തെ പുൽമേടുകളും കുറ്റിക്കാടുകളും കത്തിനശിച്ചു.നാലു മണിക്കൂറോളം നേരത്തെ പരിശ്രമത്തിൻ്റെ ഫല മായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തളിപ്പറമ്പ ഫയർസ്റ്റേഷനിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.സേനാ വാഹനത്തിന്ന് എത്താവുന്ന സ്ഥലങ്ങളിൽ വെള്ളം പമ്പ് ചെയ്തു. മറ്റിടങ്ങളിൽ ബക്കറ്റിൽ വെള്ളം കൊണ്ട് പോയി ഒഴിച്ചും പച്ചില കമ്പ് കൊണ്ടും അടിച്ചുമാണ് രാത്രി 9.30 മണിയോടെ തീ അണച്ചത്. ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ കെ.വി. സഹദേവൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.വി. രാജീവൻ, പി.വി ദയാൽ, ബിജു.കെ., സുധീഷ് കെ.കെ, രാജേന്ദ്രകുമാർ സിപി, ഭാസ്ക്കരൻ.എം. എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

## Article Content

പരിയാരം കാരക്കുണ്ട് പാറകുളത്തിന് സമീപം തീപടുത്തത്തിൽ 15 ഏക്കറോളം സ്ഥലത്തെ പുൽമേടുകളും കുറ്റിക്കാടുകളും കത്തിനശിച്ചു.നാലു മണിക്കൂറോളം നേരത്തെ പരിശ്രമത്തിൻ്റെ ഫല മായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തളിപ്പറമ്പ ഫയർസ്റ്റേഷനിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.സേനാ വാഹനത്തിന്ന് എത്താവുന്ന സ്ഥലങ്ങളിൽ വെള്ളം പമ്പ് ചെയ്തു. മറ്റിടങ്ങളിൽ ബക്കറ്റിൽ വെള്ളം കൊണ്ട് പോയി ഒഴിച്ചും പച്ചില കമ്പ് കൊണ്ടും അടിച്ചുമാണ് രാത്രി 9.30 മണിയോടെ തീ അണച്ചത്. ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ കെ.വി. സഹദേവൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.വി. രാജീവൻ, പി.വി ദയാൽ, ബിജു.കെ., സുധീഷ് കെ.കെ, രാജേന്ദ്രകുമാർ സിപി, ഭാസ്ക്കരൻ.എം. എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108562/fire)