---
title: "പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 3 വർഷം കഠിനതടവും 50000 രൂപ പിഴയും"
english_title: "rape case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108426/rape-case"
published_at: "2023-04-11T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643527cc025ba_news-card.jpg"
keywords: []
---

# പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 3 വർഷം കഠിനതടവും 50000 രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ് : **പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വാടക ക്വാർട്ടേഴ്സിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 3 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കാസർഗോഡ് കോടോം-ബേളുർ പഞ്ചായത്ത് അമ്പലത്തറ പാറ പള്ളിയിലെ മലയാക്കോൾ വീട്ടിൽ കെ.ശരത് കുമാറിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ശിക്ഷിച്ചത്. 2020ൽ പരിയാരം മെഡിക്കൽ കോളേജ് പോലീസ് പരിധിയിൽ പിലാത്തറയിൽ വെച്ചായിരുന്നു സംഭവം. അന്നത്തെ സി.ഐ.കെ.ഇ.പ്രേമചന്ദ്രനാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. സി.ഐ.പി.കെ.സുധാകരനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.

## Article Content

**തളിപ്പറമ്പ് : **പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വാടക ക്വാർട്ടേഴ്സിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 3 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കാസർഗോഡ് കോടോം-ബേളുർ പഞ്ചായത്ത് അമ്പലത്തറ പാറ പള്ളിയിലെ മലയാക്കോൾ വീട്ടിൽ കെ.ശരത് കുമാറിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ശിക്ഷിച്ചത്. 2020ൽ പരിയാരം മെഡിക്കൽ കോളേജ് പോലീസ് പരിധിയിൽ പിലാത്തറയിൽ വെച്ചായിരുന്നു സംഭവം. അന്നത്തെ സി.ഐ.കെ.ഇ.പ്രേമചന്ദ്രനാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. സി.ഐ.പി.കെ.സുധാകരനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108426/rape-case)