---
title: "പാലക്കാട്ട് ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, കൊലപാതകം പട്ടാപ്പകല്‍ നടുറോഡില്‍"
english_title: "rss-youth-killed-in-palakkad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10814/rss-youth-killed-in-palakkad"
published_at: "2021-11-15T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619208a071987_rss_palakkad.jpg"
keywords: []
---

# പാലക്കാട്ട് ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, കൊലപാതകം പട്ടാപ്പകല്‍ നടുറോഡില്‍

> **Lead Summary:** പാലക്കാട്ട് ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, കൊലപാതകം പട്ടാപ്പകല്‍ നടുറോഡില്‍ പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തി. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്.

## Article Content

പാലക്കാട്ട് ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, കൊലപാതകം പട്ടാപ്പകല്‍ നടുറോഡില്‍ പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തി. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്.

രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന സഞ്ജിത്തിനെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഭാര്യയും നാട്ടുകാരും നോക്കി നില്‍ക്കയാണ് പ്രതികള്‍ സഞ്ജിത്തിനെ വെട്ടിയത്.

രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അതേസമയം ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെ മലമ്പുഴ മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10814/rss-youth-killed-in-palakkad)