---
title: " ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയ വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ എസ്.ഐയ്ക്കെതിരെ കേസെടുത്തു"
english_title: "case against s i"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108071/case-against-s-i"
published_at: "2023-04-09T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432a72d2e59f_dv.jfif"
keywords: []
---

#  ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയ വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ എസ്.ഐയ്ക്കെതിരെ കേസെടുത്തു

> **Lead Summary:** **കോഴിക്കോട് : **ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയ വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ എസ്.ഐയ്ക്കെതിരെ പൊലീസ് കേസെടുത്തു,​ എടച്ചേരി പൊലീസ് സ്റ്റേഷനിലെമുൻഎസ്.ഐ അബ്ദുൾ സമദിനെതിരെയാണ് കോടതിനിർദ്ദേശപ്രകാരം വടകര പൊലീസ് കേസെടുത്തത്. മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിപ്പിച്ച ശേഷം വീട്ടമ്മയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതിയിൽപറയുന്നത്. ഭർത്താവുമായുള്ള പ്രശ്നങ്ങളെതുടർന്നാണ് വടകര സ്വദേശിയായ വീട്ടമ്മ രണ്ടു വർഷം മുമ്പ് എടച്ചേരി പൊലീസിൽ പരാതി നൽകിയത്. പരാതി അന്വേഷിക്കാനെത്തിയത് എസ്.ഐ ആയിരുന്ന അബ്ദുൾ സമദായിരുന്നു, പരാതിക്കാരിയുടെ മൊബൈൽ നമ്പർ വാങ്ങിയ എസ്,​ഐ ഇവരുമായി അടുപ്പം സ്ഥാപിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായിവയനാട്ടിലാണെന്നുംമൊഴിനൽകാൻഅവിടെയെത്തണമെന്നുംവീട്ടമ്മയോട്അബ്ദുൾ സമദ് ആവശ്യപ്പെട്ടു. തുടർന്ന്റിസോർട്ടിലെത്തിച്ച ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീടും പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. എസ്.ഐയ്ക്കെതിരെ വീട്ടമ്മ വടകര ജെ.എഫ്.എം കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശപ്രകാരമാണ് വടകര പൊലീസ് അബ്ദുൾസമദിനെതിരെ കേസെടുത്തത്. കുടുംബബന്ധം തകർക്കാൻ ശ്രമിക്കുന്നുവെന്ന്കാണിച്ച്പരാതിക്കാരിയുടെ ഭർത്താവ് വടകര റൂറൽഎസ്.പിക്ക്മുമ്പ്പരാതി നൽകിയിരുന്നു. ഇതിന്പിന്നാലെ കല്പറ്റയിലേക്ക്മാറ്റിയ അബ്ദുൾ സമദിനെ പിന്നീട് സസ്പെൻഡ് ചെയ്തിരുന്നു.

## Article Content

**കോഴിക്കോട് : **ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയ വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ എസ്.ഐയ്ക്കെതിരെ പൊലീസ് കേസെടുത്തു,​ എടച്ചേരി പൊലീസ് സ്റ്റേഷനിലെമുൻഎസ്.ഐ അബ്ദുൾ സമദിനെതിരെയാണ് കോടതിനിർദ്ദേശപ്രകാരം വടകര പൊലീസ് കേസെടുത്തത്. മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിപ്പിച്ച ശേഷം വീട്ടമ്മയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതിയിൽപറയുന്നത്. ഭർത്താവുമായുള്ള പ്രശ്നങ്ങളെതുടർന്നാണ് വടകര സ്വദേശിയായ വീട്ടമ്മ രണ്ടു വർഷം മുമ്പ് എടച്ചേരി പൊലീസിൽ പരാതി നൽകിയത്. പരാതി അന്വേഷിക്കാനെത്തിയത് എസ്.ഐ ആയിരുന്ന അബ്ദുൾ സമദായിരുന്നു, പരാതിക്കാരിയുടെ മൊബൈൽ നമ്പർ വാങ്ങിയ എസ്,​ഐ ഇവരുമായി അടുപ്പം സ്ഥാപിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായിവയനാട്ടിലാണെന്നുംമൊഴിനൽകാൻഅവിടെയെത്തണമെന്നുംവീട്ടമ്മയോട്അബ്ദുൾ സമദ് ആവശ്യപ്പെട്ടു. തുടർന്ന്റിസോർട്ടിലെത്തിച്ച ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീടും പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. എസ്.ഐയ്ക്കെതിരെ വീട്ടമ്മ വടകര ജെ.എഫ്.എം കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശപ്രകാരമാണ് വടകര പൊലീസ് അബ്ദുൾസമദിനെതിരെ കേസെടുത്തത്. കുടുംബബന്ധം തകർക്കാൻ ശ്രമിക്കുന്നുവെന്ന്കാണിച്ച്പരാതിക്കാരിയുടെ ഭർത്താവ് വടകര റൂറൽഎസ്.പിക്ക്മുമ്പ്പരാതി നൽകിയിരുന്നു. ഇതിന്പിന്നാലെ കല്പറ്റയിലേക്ക്മാറ്റിയ അബ്ദുൾ സമദിനെ പിന്നീട് സസ്പെൻഡ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108071/case-against-s-i)