---
title: "ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ"
english_title: "murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/108038/murder"
published_at: "2023-04-09T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643271c419b17_download_(2).jfif"
keywords: []
---

# ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ

> **Lead Summary:** **പെരിന്തൽമണ്ണ;** ഏലംകുളത്ത് വീട്ടിൽ ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്തു നിന്ന് കാണാതായ ഭർത്താവിനെ പിന്നീട് പൊലീസ് കസ്‌റ്റഡിയിലെടുത്തു ഏലംകുളം വായനശാലയ്‌ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് പുലർച്ചെ കാണാതായ ഇവരുടെ ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖിനെ മണ്ണാർക്കാടുള്ള സ്വന്തം വീട്ടിൽ നിന്ന് പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ നാലോടെയാണ് ഫഹ്‌നയെ കിടപ്പുമുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും തുണികൊണ്ട് ബന്ധിച്ച്, വായിൽ തുണി തിരുകിയ നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കിടക്കവിരി മുറുക്കിയ നിലയിലുമായിരുന്നു. നോമ്പിനുള്ള അത്താഴം തയാറാക്കാനായി എഴുന്നേറ്റ ഫ‌ഹ്‌നയുടെ ഉമ്മ നഫീസ വീടിന്റെയും കിടപ്പുമുറിയുടെയും വാതിലുകൾ തുറന്ന കിടക്കുന്നത് കണ്ട് സംശയം തോന്നി മകളുടെ മുറിയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.ബന്ധുക്കൾ എത്തിയ ശേഷമാണ് പൊലീസിന്റെ നിർദേശപ്രകാരം ഫാത്തിമ ഫഹ്‌നയുടെ കെട്ടുകളഴിച്ച് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരണം സംഭവിച്ചിട്ട് കുറെ നേരമായിരുന്നു. 6 വർഷം മുൻപായിരുന്നു ഫാത്തിമ ഫഹ്‌നയുടെയും റഫീഖിന്റെയും വിവാഹം. ഇയാൾ ഷവർമ തയാറാക്കുന്ന ജോലിക്കാരനാണ് ഫാത്തിമ ഫഹ്‌നയുടെ ശരീരത്തിൽ സ്ഥിരം അണിയാറുള്ള മാലയും വളകളും നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

## Article Content

**പെരിന്തൽമണ്ണ;** ഏലംകുളത്ത് വീട്ടിൽ ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്തു നിന്ന് കാണാതായ ഭർത്താവിനെ പിന്നീട് പൊലീസ് കസ്‌റ്റഡിയിലെടുത്തു ഏലംകുളം വായനശാലയ്‌ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് പുലർച്ചെ കാണാതായ ഇവരുടെ ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖിനെ മണ്ണാർക്കാടുള്ള സ്വന്തം വീട്ടിൽ നിന്ന് പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ നാലോടെയാണ് ഫഹ്‌നയെ കിടപ്പുമുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും തുണികൊണ്ട് ബന്ധിച്ച്, വായിൽ തുണി തിരുകിയ നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കിടക്കവിരി മുറുക്കിയ നിലയിലുമായിരുന്നു. നോമ്പിനുള്ള അത്താഴം തയാറാക്കാനായി എഴുന്നേറ്റ ഫ‌ഹ്‌നയുടെ ഉമ്മ നഫീസ വീടിന്റെയും കിടപ്പുമുറിയുടെയും വാതിലുകൾ തുറന്ന കിടക്കുന്നത് കണ്ട് സംശയം തോന്നി മകളുടെ മുറിയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.ബന്ധുക്കൾ എത്തിയ ശേഷമാണ് പൊലീസിന്റെ നിർദേശപ്രകാരം ഫാത്തിമ ഫഹ്‌നയുടെ കെട്ടുകളഴിച്ച് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരണം സംഭവിച്ചിട്ട് കുറെ നേരമായിരുന്നു. 6 വർഷം മുൻപായിരുന്നു ഫാത്തിമ ഫഹ്‌നയുടെയും റഫീഖിന്റെയും വിവാഹം. ഇയാൾ ഷവർമ തയാറാക്കുന്ന ജോലിക്കാരനാണ് ഫാത്തിമ ഫഹ്‌നയുടെ ശരീരത്തിൽ സ്ഥിരം അണിയാറുള്ള മാലയും വളകളും നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/108038/murder)