---
title: "ദേശീയപാതയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ ലോറി നാട്ടുകാർ പിടികൂടി, മാലിന്യം മുഴുവൻ തിരിച്ചു കയറ്റിച്ചു"
english_title: "waste lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107989/waste-lorry"
published_at: "2023-04-09T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64323d21b665d_news-card.jpg"
keywords: []
---

# ദേശീയപാതയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ ലോറി നാട്ടുകാർ പിടികൂടി, മാലിന്യം മുഴുവൻ തിരിച്ചു കയറ്റിച്ചു

> **Lead Summary:** **പാപ്പിനിശ്ശേരി:** ദേശീയപാതയിൽ പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് കവലയ്ക്ക് സമീപത്ത് പ്ലാസ്റ്റിക് മാലിന്യവും പൊട്ടിയ തെർമോകോളും തള്ളുന്ന ലോറി നാട്ടുകാർ പിടികൂടി. ശനിയാഴ്ച രാവിലെ 11-ഓടെ യായിരുന്നു സംഭവം. തുടർന്ന് പഞ്ചായത്തധികൃതർക്കും വിവരം നൽകി. തുടർന്ന് എത്തിയ ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും ലോറി വളപട്ടണം പോലീസിന് കൈമാറി. നാട്ടുകാർ തള്ളിയ മാലിന്യം മുഴുവൻ കർണാടക രജിസ്ട്രേഷനുള്ള ലോറിയിൽ തന്നെ തിരിച്ചുകയറ്റിച്ചു. വാഹനത്തിന് പിഴയും ചുമത്തിയാണ് പോലീസ് വിട്ടയച്ചത്.

## Article Content

**പാപ്പിനിശ്ശേരി:** ദേശീയപാതയിൽ പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് കവലയ്ക്ക് സമീപത്ത് പ്ലാസ്റ്റിക് മാലിന്യവും പൊട്ടിയ തെർമോകോളും തള്ളുന്ന ലോറി നാട്ടുകാർ പിടികൂടി. ശനിയാഴ്ച രാവിലെ 11-ഓടെ യായിരുന്നു സംഭവം. തുടർന്ന് പഞ്ചായത്തധികൃതർക്കും വിവരം നൽകി. തുടർന്ന് എത്തിയ ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും ലോറി വളപട്ടണം പോലീസിന് കൈമാറി. നാട്ടുകാർ തള്ളിയ മാലിന്യം മുഴുവൻ കർണാടക രജിസ്ട്രേഷനുള്ള ലോറിയിൽ തന്നെ തിരിച്ചുകയറ്റിച്ചു. വാഹനത്തിന് പിഴയും ചുമത്തിയാണ് പോലീസ് വിട്ടയച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107989/waste-lorry)