---
title: "14കാരൻ വാഹനം ഓടിച്ച സംഭവത്തിൽ പിതാവിനും യുവതിക്കും തടവും പിഴയും വിധിച്ച് കോടതി"
english_title: "driving of children"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107938/driving-of-children"
published_at: "2023-04-08T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64318b522ccd8_news-card.jpg"
keywords: []
---

# 14കാരൻ വാഹനം ഓടിച്ച സംഭവത്തിൽ പിതാവിനും യുവതിക്കും തടവും പിഴയും വിധിച്ച് കോടതി

> **Lead Summary:** പതിനാല് വയസുകാരന്‍ ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും ശിക്ഷ വിധിച്ച്‌ കോടതി. തടവും പിഴയുമാണ് ശിക്ഷ. കുട്ടിയുടെ പിതാവ് കല്‍പകഞ്ചേരി അബ്ദുൾ നസീര്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 25,000 രൂപ പിഴ വിധിച്ചു. ബൈക്ക് ഉടമയായ കല്പകഞ്ചേരി ഫൗസിയ ക്ക് 5000 രൂപ പിഴയുമാണ് ചുമത്തിയത്. വൈകീട്ട് അഞ്ച് മണി വരെ തടവ് ശിക്ഷയും കോടതി നല്‍കി. 2022 സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12:30നായിരുന്നു സംഭവം. വിദ്യാര്‍ത്ഥി അയല്‍വാസിയായ യുവതിയുടെ ബൈക്കുമായി റോഡിലൂടെ പോകുകയായിരുന്നു. ഇതിനിടെ മലപ്പുറം എന്‍ഫോഴ്‌സ്‌മെന്‍റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കുട്ടിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ലൈസന്‍സില്ലെന്നും കണ്ടെത്തിയത്. ഇതെ തുടര്‍ന്നാണ് കുട്ടിയുടെ രക്ഷിതാവിനും ആര്‍.സി ഉടമക്കുമെതിരെ കേസെടുത്തത്. 1988ലെ മോട്ടോര്‍വാഹന വകുപ്പിലെ 180, 199 എ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇങ്ങനെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികൾക്ക് ലൈസൻസ് പോലുമില്ലാതെ നിയമവിരുദ്ധമായി വാഹനങ്ങൾ ഓടിക്കാൻ കൊടുക്കുന്നവർ ആരായാലും അവർ അതീവ ജാഗ്രത പാലിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

## Article Content

പതിനാല് വയസുകാരന്‍ ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും ശിക്ഷ വിധിച്ച്‌ കോടതി. തടവും പിഴയുമാണ് ശിക്ഷ. കുട്ടിയുടെ പിതാവ് കല്‍പകഞ്ചേരി അബ്ദുൾ നസീര്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 25,000 രൂപ പിഴ വിധിച്ചു. ബൈക്ക് ഉടമയായ കല്പകഞ്ചേരി ഫൗസിയ ക്ക് 5000 രൂപ പിഴയുമാണ് ചുമത്തിയത്. വൈകീട്ട് അഞ്ച് മണി വരെ തടവ് ശിക്ഷയും കോടതി നല്‍കി. 2022 സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12:30നായിരുന്നു സംഭവം. വിദ്യാര്‍ത്ഥി അയല്‍വാസിയായ യുവതിയുടെ ബൈക്കുമായി റോഡിലൂടെ പോകുകയായിരുന്നു. ഇതിനിടെ മലപ്പുറം എന്‍ഫോഴ്‌സ്‌മെന്‍റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കുട്ടിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ലൈസന്‍സില്ലെന്നും കണ്ടെത്തിയത്. ഇതെ തുടര്‍ന്നാണ് കുട്ടിയുടെ രക്ഷിതാവിനും ആര്‍.സി ഉടമക്കുമെതിരെ കേസെടുത്തത്. 1988ലെ മോട്ടോര്‍വാഹന വകുപ്പിലെ 180, 199 എ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇങ്ങനെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികൾക്ക് ലൈസൻസ് പോലുമില്ലാതെ നിയമവിരുദ്ധമായി വാഹനങ്ങൾ ഓടിക്കാൻ കൊടുക്കുന്നവർ ആരായാലും അവർ അതീവ ജാഗ്രത പാലിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107938/driving-of-children)