---
title: "മണൽക്കടത്ത് പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം, ഒരാൾ പിടിയിൽ, ലോറിയും കസ്റ്റഡിയിൽ"
english_title: "illegal sand collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107889/illegal-sand-collection"
published_at: "2023-04-08T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64313dd009300_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# മണൽക്കടത്ത് പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം, ഒരാൾ പിടിയിൽ, ലോറിയും കസ്റ്റഡിയിൽ

> **Lead Summary:** **വളപട്ടണം: **അനധികൃതമണൽകടത്ത് പിടികൂടാനെത്തിയ പോലീസ് സംഘത്തെ തടഞ്ഞ് വെച്ച് ആക്രമിക്കാൻ ശ്രമിച്ച ഒരാൾ പിടിയിൽ. കൂട്ടുപ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. പാപ്പിനിശേരി പാറക്കൽ സ്വദേശി കെ.സി.ശിഹാബ് ആണ് പോലീസ് പിടിയിലായത്.ഇന്ന് പുലർച്ചെ 2.50 ഓടെ പാപ്പിനിശേരി പാറക്കടവിലാണ് സംഭവം.മണൽകടത്ത് തടയാനെത്തിയവളപട്ടണം എസ്.ഐ. എ.നിതിനും സംഘത്തെയുമാണ് മണൽ കടത്തുകാർ തടഞ്ഞ് വെച്ച് ആക്രമിക്കാൻ ശ്രമിച്ചത്. ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മണൽ കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

## Article Content

**വളപട്ടണം: **അനധികൃതമണൽകടത്ത് പിടികൂടാനെത്തിയ പോലീസ് സംഘത്തെ തടഞ്ഞ് വെച്ച് ആക്രമിക്കാൻ ശ്രമിച്ച ഒരാൾ പിടിയിൽ. കൂട്ടുപ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. പാപ്പിനിശേരി പാറക്കൽ സ്വദേശി കെ.സി.ശിഹാബ് ആണ് പോലീസ് പിടിയിലായത്.ഇന്ന് പുലർച്ചെ 2.50 ഓടെ പാപ്പിനിശേരി പാറക്കടവിലാണ് സംഭവം.മണൽകടത്ത് തടയാനെത്തിയവളപട്ടണം എസ്.ഐ. എ.നിതിനും സംഘത്തെയുമാണ് മണൽ കടത്തുകാർ തടഞ്ഞ് വെച്ച് ആക്രമിക്കാൻ ശ്രമിച്ചത്. ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മണൽ കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107889/illegal-sand-collection)