---
title: "കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളിൽ കോവിഡ് നിരക്കുകൾ ഉയരുന്നു"
english_title: "covid rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107887/covid-rate"
published_at: "2023-04-08T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64313b4b4dddd_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളിൽ കോവിഡ് നിരക്കുകൾ ഉയരുന്നു

> **Lead Summary:** **ന്യൂഡൽഹി: **കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. മഹാരാഷ്ട്ര, ഡൽഹി, കർണാടക, ​ഹിമാചൽപ്രദേശ്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിക്കുന്നത്. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാർ പങ്കെടുത്ത കോവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രോ​ഗവ്യാപനം സംബന്ധിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആരോ​ഗ്യമന്ത്രിമാരോട് പറഞ്ഞു.

## Article Content

**ന്യൂഡൽഹി: **കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. മഹാരാഷ്ട്ര, ഡൽഹി, കർണാടക, ​ഹിമാചൽപ്രദേശ്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിക്കുന്നത്. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാർ പങ്കെടുത്ത കോവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രോ​ഗവ്യാപനം സംബന്ധിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആരോ​ഗ്യമന്ത്രിമാരോട് പറഞ്ഞു.

ആശുപത്രികളിലെ ബെഡുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയവ ഉറപ്പുവരുത്തണം. കോവിഡ് പോർട്ടലിൽ രോഗനിരക്ക് സംബന്ധിച്ച് കൃത്യമായ വിവരം രേഖപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി. മുതിർന്നവർക്കും അനുബന്ധ രോ​ഗങ്ങൾ ഉള്ളവർക്കും വാക്സിനേഷൻ നിർദേശിക്കണമെന്നും മന്ത്രി പറഞ്ഞു. ഹോട്ട്സ്പോട്ടുകൾ രൂപപ്പെടുന്നുണ്ടെങ്കിൽ അവ നിരീക്ഷിക്കാനും ടെസ്റ്റുകൾ വർധിപ്പിക്കാനും നിർദേശമുണ്ട്. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കൽ, കൈകഴുകൽ ഉൾപ്പെടെയുള്ള വ്യക്തിശുചിത്വത്തെക്കുറിച്ച് അവബോധം നൽകണം. ഒപ്പം ഇൻഫ്ളുവൻസ രോ​ഗങ്ങളുടെയും ശ്വാസകോശ രോഗങ്ങളുടെയും വ്യാപനവും നിരീക്ഷണമെന്ന് മന്ത്രി അറിയിച്ചു.

ലോകാരോ​ഗ്യസംഘടന, XBB.1.5 വകഭേദത്തെ ട്രാക്ക് ചെയ്യുന്നതിനൊപ്പം BQ.1, BA.2.75, CH.1.1, XBB, XBF and XBB.1.16. എന്നീ വകഭേദങ്ങളെ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. മിക്ക വകഭേദങ്ങൾക്കും രോ​ഗതീവ്രത കുറവാണ്. XBB.1.16 വകഭേദം ഫെബ്രുവരിയിൽ 21.6% ആയിരുന്നത് മാർച്ചിൽ 35.8% ആയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണമോ മരണനിരക്കോ നിലവിൽ കൂടുന്നില്ലെന്നും മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. 6,155 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച്ചത്തെ നിരക്കുകൾ 6,050 ആയിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിനു ശേഷമാണ് വീണ്ടും കോവിഡ് കേസുകൾ ആറായിരം കടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107887/covid-rate)