---
title: "കണ്ണൂരിൽ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു, തീവ്രപരിചരണ വിഭാഗത്തില്‍"
english_title: "attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107886/attack"
published_at: "2023-04-08T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64313a224b030_news-card.jpg"
keywords: []
---

# കണ്ണൂരിൽ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു, തീവ്രപരിചരണ വിഭാഗത്തില്‍

> **Lead Summary:** **കണ്ണൂര്‍: **മേനച്ചോടിയില്‍ അമ്മക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു. സാരമായി പരിക്കേറ്റ മേനച്ചോടി വെള്ളുവ വീട്ടില്‍ ശൈലജ, മക്കളായ അഭിജിത്, അഭിരാമി എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്. ശൈലജയുടെ ഭര്‍ത്താവ് പ്രഭാകരന് അക്രമത്തില്‍ നിസാരമായി പരിക്കേറ്റു. പ്രദേശവാസിയായ നമ്പിക്കണ്ടി രാജന്‍ എന്നയാളാണ് മൂവരെയും വെട്ടിപ്പരിക്കേല്പിച്ചത്. വഴിത്തര്‍ക്കമാണ് അക്രമണത്തിന് പിന്നിലെന്നാണ് വിവരം.

## Article Content

**കണ്ണൂര്‍: **മേനച്ചോടിയില്‍ അമ്മക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു. സാരമായി പരിക്കേറ്റ മേനച്ചോടി വെള്ളുവ വീട്ടില്‍ ശൈലജ, മക്കളായ അഭിജിത്, അഭിരാമി എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്. ശൈലജയുടെ ഭര്‍ത്താവ് പ്രഭാകരന് അക്രമത്തില്‍ നിസാരമായി പരിക്കേറ്റു. പ്രദേശവാസിയായ നമ്പിക്കണ്ടി രാജന്‍ എന്നയാളാണ് മൂവരെയും വെട്ടിപ്പരിക്കേല്പിച്ചത്. വഴിത്തര്‍ക്കമാണ് അക്രമണത്തിന് പിന്നിലെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107886/attack)