---
title: "ഓൺലൈൻ പടക്ക വ്യാപാരത്തിന് പടക്കമെത്തിച്ച നാഷണൽ പെർമിറ്റ് ലോറിയും മൂന്നു പേരും പിടിയിൽ"
english_title: "lorry and three peoples"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107841/lorry-and-three-peoples"
published_at: "2023-04-08T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64310cd2cb1bd_images.jfif"
keywords: []
---

# ഓൺലൈൻ പടക്ക വ്യാപാരത്തിന് പടക്കമെത്തിച്ച നാഷണൽ പെർമിറ്റ് ലോറിയും മൂന്നു പേരും പിടിയിൽ

> **Lead Summary:** **കണ്ണൂർ:**ഓൺലൈൻ പടക്ക വ്യാപാരത്തിന് പടക്കമെത്തിച്ച നാഷണൽ പെർമിറ്റ് ലോറിയും മൂന്നു പേരും പോലീസ് പിടിയിൽ. തമിഴ്നാട് വിരുത് നഗർസ്വദേശികളായ തലൈമാലെ , സതീഷ് കുമാർ , കുമരേശൻ എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.അനധികൃതമായ സ്ഫോടകശേഖരം കൈകാര്യം ചെയ്തതിനാണ് അറസ്റ്റ്. ഇന്നലെ രാത്രി 7.30 മണിയോടെ താഴെചൊവ്വ കീഴ്ത്തള്ളിയിൽ വെച്ച് കണ്ണൂരിലെ പടക്ക വിതരണക്കാരാണ് ലോറി തടഞ്ഞ് പോലീസിൽ വിവരം നൽകിയത്. ഓൺലൈൻ വഴി തമിഴ്നാട്ടിൽ നിന്നും ആവശ്യക്കാർക്ക് പടക്കമെത്തിക്കുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. ലോറിയും പടക്കശേഖരവും പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കണ്ണൂർ:**ഓൺലൈൻ പടക്ക വ്യാപാരത്തിന് പടക്കമെത്തിച്ച നാഷണൽ പെർമിറ്റ് ലോറിയും മൂന്നു പേരും പോലീസ് പിടിയിൽ. തമിഴ്നാട് വിരുത് നഗർസ്വദേശികളായ തലൈമാലെ , സതീഷ് കുമാർ , കുമരേശൻ എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.അനധികൃതമായ സ്ഫോടകശേഖരം കൈകാര്യം ചെയ്തതിനാണ് അറസ്റ്റ്. ഇന്നലെ രാത്രി 7.30 മണിയോടെ താഴെചൊവ്വ കീഴ്ത്തള്ളിയിൽ വെച്ച് കണ്ണൂരിലെ പടക്ക വിതരണക്കാരാണ് ലോറി തടഞ്ഞ് പോലീസിൽ വിവരം നൽകിയത്. ഓൺലൈൻ വഴി തമിഴ്നാട്ടിൽ നിന്നും ആവശ്യക്കാർക്ക് പടക്കമെത്തിക്കുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. ലോറിയും പടക്കശേഖരവും പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107841/lorry-and-three-peoples)