---
title: "ശുചിത്വ മാലിന്യ സംവിധാനങ്ങൾ പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും കണ്ണൂരിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ സജീവം"
english_title: "enforcement squad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107741/enforcement-squad"
published_at: "2023-04-07T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430382901a2f_acci.jfif"
keywords: []
---

# ശുചിത്വ മാലിന്യ സംവിധാനങ്ങൾ പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും കണ്ണൂരിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ സജീവം

> **Lead Summary:** തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ ശുചിത്വ മാലിന്യ സംവിധാനങ്ങൾ പരിശോധിക്കുന്നതിനും നിയമ ലംഘനങ്ങൾക്കെതിരെ നടപടി എടുക്കുന്നതിന്നും ജില്ലാ തല എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ മാർച്ച് 23 മുതൽ സംസ്ഥാനത്ത് പ്രവർത്തിച്ചു വരികയാണ്. കണ്ണൂർ ജില്ലയിൽ രൂപീകരിച്ച രണ്ട് സ്ക്വാഡുകളിൽ രണ്ടാമത്തെ സ്ക്വാഡ് ഇന്ന് ചെറുതാഴം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. പിലാത്തറ, പരിയാരം എന്നിവിടങ്ങളിൽ നിന്ന് 20 ഓളം സ്ഥലങ്ങളും സ്ഥാപനങ്ങളും പരിശോധിച്ചതിൽ 8 നിയമ ലംഘനങ്ങൾ കണ്ടെത്തി. അതിൽ നിരേധിച്ച പ്ലാസ്റ്റിക് കാരി ബാഗുകൾ , തെർമോ കോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് കോട്ടഡ് കപ്പുകൾ, പ്ലേറ്റുകൾ എന്നിവ സൂക്ഷിച്ച സ്ഥാപനങ്ങൾ, ശാസ്ത്രീയ മലിന ജല സംസ്കരണ സംവിധാനം ഇല്ലാത്ത സ്ഥാപനങ്ങൾ, പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതും കത്തിച്ചതുമായ സ്ഥാപനങ്ങൾ, മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാത്ത സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു. പരിശോധനയിൽ സ്ക്വാഡ് അംഗങ്ങളായ സുമേഷ് എം വി , സിറാജുദ്ദീൻ, നിധിൻ വൻസലൻ എന്നിവരും ചെറുതാഴം ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ദിലീപ് പുത്തലത്തും പങ്കെടുത്തു. ഇന്നത്തെ പരിശോധനയിൽ കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് 80000 രൂപ പിഴ ചുമത്തി.

## Article Content

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ ശുചിത്വ മാലിന്യ സംവിധാനങ്ങൾ പരിശോധിക്കുന്നതിനും നിയമ ലംഘനങ്ങൾക്കെതിരെ നടപടി എടുക്കുന്നതിന്നും ജില്ലാ തല എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ മാർച്ച് 23 മുതൽ സംസ്ഥാനത്ത് പ്രവർത്തിച്ചു വരികയാണ്. കണ്ണൂർ ജില്ലയിൽ രൂപീകരിച്ച രണ്ട് സ്ക്വാഡുകളിൽ രണ്ടാമത്തെ സ്ക്വാഡ് ഇന്ന് ചെറുതാഴം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. പിലാത്തറ, പരിയാരം എന്നിവിടങ്ങളിൽ നിന്ന് 20 ഓളം സ്ഥലങ്ങളും സ്ഥാപനങ്ങളും പരിശോധിച്ചതിൽ 8 നിയമ ലംഘനങ്ങൾ കണ്ടെത്തി. അതിൽ നിരേധിച്ച പ്ലാസ്റ്റിക് കാരി ബാഗുകൾ , തെർമോ കോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് കോട്ടഡ് കപ്പുകൾ, പ്ലേറ്റുകൾ എന്നിവ സൂക്ഷിച്ച സ്ഥാപനങ്ങൾ, ശാസ്ത്രീയ മലിന ജല സംസ്കരണ സംവിധാനം ഇല്ലാത്ത സ്ഥാപനങ്ങൾ, പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതും കത്തിച്ചതുമായ സ്ഥാപനങ്ങൾ, മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാത്ത സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു. പരിശോധനയിൽ സ്ക്വാഡ് അംഗങ്ങളായ സുമേഷ് എം വി , സിറാജുദ്ദീൻ, നിധിൻ വൻസലൻ എന്നിവരും ചെറുതാഴം ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ദിലീപ് പുത്തലത്തും പങ്കെടുത്തു. ഇന്നത്തെ പരിശോധനയിൽ കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് 80000 രൂപ പിഴ ചുമത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107741/enforcement-squad)