---
title: "പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖ വെള്ളി"
english_title: "good friday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107580/good-friday"
published_at: "2023-04-07T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642f95d04e1c3_acci.jfif"
keywords: []
---

# പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖ വെള്ളി

> **Lead Summary:** യേശുവിന്റെ പീഡാനുഭവത്തിന്റെയും കരിശു മരണത്തിന്റെയും ഓർമ പുതുക്കി ഇന്ന് ദുഃഖ വെള്ളി. ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. സംസ്ഥാനത്തടക്കം ഇന്ന് വിവിധ ഇടങ്ങളിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശു മരണം. ദേവാലയങ്ങളില്‍ രാവിലെ തന്നെ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. വിവിധ പള്ളികളില്‍ കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണവും നഗരി കാണിക്കലും നടക്കും.

## Article Content

യേശുവിന്റെ പീഡാനുഭവത്തിന്റെയും കരിശു മരണത്തിന്റെയും ഓർമ പുതുക്കി ഇന്ന് ദുഃഖ വെള്ളി. ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. സംസ്ഥാനത്തടക്കം ഇന്ന് വിവിധ ഇടങ്ങളിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശു മരണം. ദേവാലയങ്ങളില്‍ രാവിലെ തന്നെ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. വിവിധ പള്ളികളില്‍ കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണവും നഗരി കാണിക്കലും നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107580/good-friday)