---
title: "മോഷ്ടിച്ച ബൈക്ക് നമ്പർ മാറ്റി ഓടിക്കുന്നതിനിടെ മൂന്ന് യുവാക്കൾ പിടിയിൽ "
english_title: "Bike theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107539/bike-theft"
published_at: "2023-04-06T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ef8893afd8_arrest-1.jpg"
keywords: []
---

# മോഷ്ടിച്ച ബൈക്ക് നമ്പർ മാറ്റി ഓടിക്കുന്നതിനിടെ മൂന്ന് യുവാക്കൾ പിടിയിൽ 

> **Lead Summary:** **കണ്ണൂർ: **മോഷ്ടിച്ച ബൈക്ക് നമ്പർ മാറ്റി ഓടിക്കുന്നതിനിടെ മൂന്ന് യുവാക്കൾ ആലപ്പുഴ പോലീസിൻ്റെ പിടിയിലായി.കണ്ണുർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ ആലപ്പുഴ അമ്പലപ്പുഴ തകഴി സ്വദേശി ആഷിക് ഷാജി , വണ്ടാനം സ്വദേശി ശ്യാം അമ്പലപ്പുഴ വടക്കേവണ്ടാനത്തെ ഷംജിത്ത് എന്നിവരാണ് അമ്പലപ്പുഴപോലീസിൻ്റെ പിടിയിലായത്.ഇക്കഴിഞ്ഞ 17 ന് രാത്രിയിൽ കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത കെ.എൽ.13.ജി.4381 നമ്പർ സ്പ്ലൻഡർ ബൈക്കാണ് സംഘം മോഷ്ടിച്ചത്. യാത്രക്കിടെ ബൈക്കിൻ്റെ നമ്പർ കെ.എൽ.03.ജി.4381 വ്യാജ നമ്പറാക്കി ഓടിക്കുന്നതിനിടെയാണ് മോഷണസംഘം ആലപ്പുഴ അമ്പലപ്പുഴ എസ് ഐ.യുടെയും സംഘത്തിൻ്റെയും പിടിയിലായത്.പരാതിയിൽ കേസെടുത്ത കണ്ണൂർടൗൺ പോലീസ് പ്രതികളെ കണ്ണൂരിലെത്തിച്ച് തെളിവെടുക്കും.

## Article Content

**കണ്ണൂർ: **മോഷ്ടിച്ച ബൈക്ക് നമ്പർ മാറ്റി ഓടിക്കുന്നതിനിടെ മൂന്ന് യുവാക്കൾ ആലപ്പുഴ പോലീസിൻ്റെ പിടിയിലായി.കണ്ണുർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ ആലപ്പുഴ അമ്പലപ്പുഴ തകഴി സ്വദേശി ആഷിക് ഷാജി , വണ്ടാനം സ്വദേശി ശ്യാം അമ്പലപ്പുഴ വടക്കേവണ്ടാനത്തെ ഷംജിത്ത് എന്നിവരാണ് അമ്പലപ്പുഴപോലീസിൻ്റെ പിടിയിലായത്.ഇക്കഴിഞ്ഞ 17 ന് രാത്രിയിൽ കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത കെ.എൽ.13.ജി.4381 നമ്പർ സ്പ്ലൻഡർ ബൈക്കാണ് സംഘം മോഷ്ടിച്ചത്. യാത്രക്കിടെ ബൈക്കിൻ്റെ നമ്പർ കെ.എൽ.03.ജി.4381 വ്യാജ നമ്പറാക്കി ഓടിക്കുന്നതിനിടെയാണ് മോഷണസംഘം ആലപ്പുഴ അമ്പലപ്പുഴ എസ് ഐ.യുടെയും സംഘത്തിൻ്റെയും പിടിയിലായത്.പരാതിയിൽ കേസെടുത്ത കണ്ണൂർടൗൺ പോലീസ് പ്രതികളെ കണ്ണൂരിലെത്തിച്ച് തെളിവെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107539/bike-theft)