---
title: "തളിപ്പറമ്പ് മാർക്കറ്റ് റോഡ് വഴിയുള്ള ഗതാഗത പ്രശ്നം, റോഡ് കയ്യേറ്റം കണ്ടെത്തും, ആർഡിഒയുടെ നേതൃത്വത്തിൽ യോഗം ചേർന്നു"
english_title: "thalipparamb market road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107423/thalipparamb-market-road"
published_at: "2023-04-06T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e6cdc8ff63_news-card-Recovered.jpg"
keywords: []
---

# തളിപ്പറമ്പ് മാർക്കറ്റ് റോഡ് വഴിയുള്ള ഗതാഗത പ്രശ്നം, റോഡ് കയ്യേറ്റം കണ്ടെത്തും, ആർഡിഒയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

> **Lead Summary:** തളിപ്പറമ്പ് മാർക്കറ്റ് റോഡ് വഴിയുള്ള ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി ആർ ഡി ഒ ഇ പി മേഴ്സിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. നഗരസഭ വൈസ് ചെയർമാൻ, ട്രാഫിക് പോലീസ്, ജോയിന്റ് ആർ ടി ഒ പ്രധിനിധി, ബസ്സുടമകൾ, വ്യാപാരി പ്രതിനിധികൾ, താഹസിൽദാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മാർക്കറ്റ് റോഡിലൂടെയുള്ള ഗതാഗതം ദുഷ്‌കരമായതിനാൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകാതിരിക്കുന്നത് വ്യാപാര മേഖലയെ സാരമായി ബാധിക്കുന്നുണ്ടെന്നും യോഗത്തിൽ പറഞ്ഞു. തുടർന്ന് പി ഡബ്ലിയു ഡിയുടെ സഹകരണത്തോടെ റോഡ് കയ്യേറ്റം കണ്ടെത്താനും ശേഷം വീണ്ടുമൊരു യോഗം ചേർന്ന് തുടർന്നുള്ള കാര്യങ്ങൾ വിലയിരുത്തുമെന്നും ആർ ഡി ഒ ഇ പി മേഴ്സി പറഞ്ഞു.

## Article Content

തളിപ്പറമ്പ് മാർക്കറ്റ് റോഡ് വഴിയുള്ള ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി ആർ ഡി ഒ ഇ പി മേഴ്സിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. നഗരസഭ വൈസ് ചെയർമാൻ, ട്രാഫിക് പോലീസ്, ജോയിന്റ് ആർ ടി ഒ പ്രധിനിധി, ബസ്സുടമകൾ, വ്യാപാരി പ്രതിനിധികൾ, താഹസിൽദാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മാർക്കറ്റ് റോഡിലൂടെയുള്ള ഗതാഗതം ദുഷ്‌കരമായതിനാൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകാതിരിക്കുന്നത് വ്യാപാര മേഖലയെ സാരമായി ബാധിക്കുന്നുണ്ടെന്നും യോഗത്തിൽ പറഞ്ഞു. തുടർന്ന് പി ഡബ്ലിയു ഡിയുടെ സഹകരണത്തോടെ റോഡ് കയ്യേറ്റം കണ്ടെത്താനും ശേഷം വീണ്ടുമൊരു യോഗം ചേർന്ന് തുടർന്നുള്ള കാര്യങ്ങൾ വിലയിരുത്തുമെന്നും ആർ ഡി ഒ ഇ പി മേഴ്സി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107423/thalipparamb-market-road)