---
title: "വീട് പെർമിറ്റ്, അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിന്നെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു"
english_title: "Muslim league protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107331/muslim-league-protest"
published_at: "2023-04-05T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d95d42ef0c_IMG-20230405-WA0062.jpg"
keywords: []
---

# വീട് പെർമിറ്റ്, അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിന്നെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **വീട് നിർമാണതിന്നുള്ള അപേക്ഷ ഫീസും, പെർമിറ്റ് ഫീസും കുത്തനെ കൂട്ടി കേരളത്തിലെ സാദാരണക്കാരുടെ വീടെന്ന സ്വപ്നത്തിന്റെ കടക്കൽ കത്തി വെക്കുന്ന നികുതി കൊള്ള ഏർപ്പെടുത്തിയ ഇടത് സർക്കാരിന്റെ ജന ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി തളിപ്പറമ്പ നഗരസഭക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ കെ പി നൗഷാദിന്റെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന. സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ, വനിതാ ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിയും തളിപ്പറമ്പ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സണുമായ എം കെ ഷബിത, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ കെ വി മുഹമ്മദ്‌ കുഞ്ഞി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ,മണ്ഡലം വൈസ് പ്രസിഡന്റ്‌ കൊടിയിൽ സലീം,മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി പി പി ഇസ്മായിൽ, ട്രഷറർ സി മുഹമ്മദ്‌ അഷ്‌റഫ്‌, വൈസ് പ്രസിഡണ്ട് സിദ്ധിഖ് ഗാന്ധി,മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ്‌ ഓലിയൻ ജാഫർ,എന്നിവർ സംസാരിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ പി റജുല, കെ പി ഖദീജ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി, നഗരസഭ കൗൺസിലർമാരായ കെ എം മുഹമ്മദ്‌ കുഞ്ഞി, സി മുഹമ്മദ്‌ സിറാജ്, എം സജ്‌ന, ടി മുനീറ ടീച്ചർ, സി നുബ് ല, പി റഹ്മത്ത് ബീഗം, പി കെ റസിയ, പി കെ സാഹിദ, മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ അഷ്‌റഫ്‌ മുട്ട, പി എ ഇർഫാൻ, ഫിയാസ് അള്ളാംകുളം msf മുനിസിപ്പൽ പ്രസിഡന്റ്‌ സഫ്‌വാൻ കുറ്റിക്കോൽ എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ യൂത്ത് ലീഗ് ജന. സെക്രട്ടറി എൻ എ സിദ്ദീഖ് സ്വാഗതവും, ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **വീട് നിർമാണതിന്നുള്ള അപേക്ഷ ഫീസും, പെർമിറ്റ് ഫീസും കുത്തനെ കൂട്ടി കേരളത്തിലെ സാദാരണക്കാരുടെ വീടെന്ന സ്വപ്നത്തിന്റെ കടക്കൽ കത്തി വെക്കുന്ന നികുതി കൊള്ള ഏർപ്പെടുത്തിയ ഇടത് സർക്കാരിന്റെ ജന ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി തളിപ്പറമ്പ നഗരസഭക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ കെ പി നൗഷാദിന്റെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന. സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ, വനിതാ ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിയും തളിപ്പറമ്പ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സണുമായ എം കെ ഷബിത, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ കെ വി മുഹമ്മദ്‌ കുഞ്ഞി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ,മണ്ഡലം വൈസ് പ്രസിഡന്റ്‌ കൊടിയിൽ സലീം,മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി പി പി ഇസ്മായിൽ, ട്രഷറർ സി മുഹമ്മദ്‌ അഷ്‌റഫ്‌, വൈസ് പ്രസിഡണ്ട് സിദ്ധിഖ് ഗാന്ധി,മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ്‌ ഓലിയൻ ജാഫർ,എന്നിവർ സംസാരിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ പി റജുല, കെ പി ഖദീജ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി, നഗരസഭ കൗൺസിലർമാരായ കെ എം മുഹമ്മദ്‌ കുഞ്ഞി, സി മുഹമ്മദ്‌ സിറാജ്, എം സജ്‌ന, ടി മുനീറ ടീച്ചർ, സി നുബ് ല, പി റഹ്മത്ത് ബീഗം, പി കെ റസിയ, പി കെ സാഹിദ, മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ അഷ്‌റഫ്‌ മുട്ട, പി എ ഇർഫാൻ, ഫിയാസ് അള്ളാംകുളം msf മുനിസിപ്പൽ പ്രസിഡന്റ്‌ സഫ്‌വാൻ കുറ്റിക്കോൽ എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ യൂത്ത് ലീഗ് ജന. സെക്രട്ടറി എൻ എ സിദ്ദീഖ് സ്വാഗതവും, ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107331/muslim-league-protest)