---
title: "കോൾത്തുരുത്തി പാലത്തിനായി ഇൻവെസ്റ്റിഗേഷൻ ആരംഭിക്കും"
english_title: "Kolthuruthi bridge "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107330/kolthuruthi-bridge"
published_at: "2023-04-05T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d9543b9722_tk46_KcK_400x400.jpg"
keywords: []
---

# കോൾത്തുരുത്തി പാലത്തിനായി ഇൻവെസ്റ്റിഗേഷൻ ആരംഭിക്കും

> **Lead Summary:** **തളിപ്പറമ്പ് :**ആന്തൂർ നഗരസഭയിലെ കോൾത്തുരുത്തി പാലം നിർമാണത്തിനാവശ്യമായ പ്രാഥമിക പരിശോധന (ഇൻവെസ്റ്റിഗേഷൻ) നടത്തുന്നതിന് തുക അനുവദിച്ചു . കോൾത്തുരുത്തി ദ്യൂപിനെയും ദേശീയ പാതയെയും ബന്ധിപ്പിക്കുന്ന കോൾത്തുരുത്തി പാലം ദ്യൂപ് നിവാസികൾക്ക് ഏറെ പ്രേയോജനം ചെയ്യുന്നതാണ് . നിലവിൽ ദ്യൂപിലേക്കുള്ള പാലം വളരെ വീതി കുറഞ്ഞതും ഇരു ചക്ര വാഹനങ്ങൾക്ക് ഒഴികെ യാത്ര സാധ്യമല്ലാത്തതുമാണ്. പ്രദേശവാസികളും ജനപ്രതിനിധികളും അവിടെയൊരു പുതിയ പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട നിവേദനങ്ങൾ നേരത്തെ തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർക് നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി പുതിയ പാലം നിർമാണത്തിനായി പൊതുമരാമത്ത് മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. പുതിയ പാലം നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതനുസരിച്ച് ഇപ്പോൾ ഇതിനാവശ്യമായ പ്രാഥമിക പഠനം നടത്തുന്നതിന് (ഇൻവെസ്റ്റിഗേഷൻ) 7.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് പൂർണമായ പഠനം നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുന്ന മുറയ്ക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പാലത്തിന് നിർമാണാനുമതി നൽകുന്നത് പരിശോധിക്കാം എന്നാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് എത്രയും പെട്ടെന്ന് തന്നെ പഠനത്തിന് ആവശ്യമായ ഏജൻസിയെ കണ്ടെത്തുന്നതിന് ടെണ്ടർ ക്ഷണിക്കുകയും എത്രയും വേഗത്തിൽ പഠനം പൂർത്തിയാക്കി എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

## Article Content

**തളിപ്പറമ്പ് :**ആന്തൂർ നഗരസഭയിലെ കോൾത്തുരുത്തി പാലം നിർമാണത്തിനാവശ്യമായ പ്രാഥമിക പരിശോധന (ഇൻവെസ്റ്റിഗേഷൻ) നടത്തുന്നതിന് തുക അനുവദിച്ചു . കോൾത്തുരുത്തി ദ്യൂപിനെയും ദേശീയ പാതയെയും ബന്ധിപ്പിക്കുന്ന കോൾത്തുരുത്തി പാലം ദ്യൂപ് നിവാസികൾക്ക് ഏറെ പ്രേയോജനം ചെയ്യുന്നതാണ് . നിലവിൽ ദ്യൂപിലേക്കുള്ള പാലം വളരെ വീതി കുറഞ്ഞതും ഇരു ചക്ര വാഹനങ്ങൾക്ക് ഒഴികെ യാത്ര സാധ്യമല്ലാത്തതുമാണ്. പ്രദേശവാസികളും ജനപ്രതിനിധികളും അവിടെയൊരു പുതിയ പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട നിവേദനങ്ങൾ നേരത്തെ തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർക് നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി പുതിയ പാലം നിർമാണത്തിനായി പൊതുമരാമത്ത് മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. പുതിയ പാലം നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതനുസരിച്ച് ഇപ്പോൾ ഇതിനാവശ്യമായ പ്രാഥമിക പഠനം നടത്തുന്നതിന് (ഇൻവെസ്റ്റിഗേഷൻ) 7.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് പൂർണമായ പഠനം നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുന്ന മുറയ്ക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പാലത്തിന് നിർമാണാനുമതി നൽകുന്നത് പരിശോധിക്കാം എന്നാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് എത്രയും പെട്ടെന്ന് തന്നെ പഠനത്തിന് ആവശ്യമായ ഏജൻസിയെ കണ്ടെത്തുന്നതിന് ടെണ്ടർ ക്ഷണിക്കുകയും എത്രയും വേഗത്തിൽ പഠനം പൂർത്തിയാക്കി എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107330/kolthuruthi-bridge)