---
title: "തളിപ്പറമ്പിൽ കാറിൽ കടത്തുകയായിരുന്ന 750 പാക്കറ്റ് ഹാൻസുമായി യുവാവ് പിടിയിൽ"
english_title: "arrest with hans"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107269/arrest-with-hans"
published_at: "2023-04-05T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d4124bc378_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ കാറിൽ കടത്തുകയായിരുന്ന 750 പാക്കറ്റ് ഹാൻസുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ് : **ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 750 പാക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് ഞാറ്റുവയലിലെ മീത്തലെ പുരയിൽ എം.പി.ഹാരിസിനെയാണ് ഇന്നലെ രാത്രി കെ.എല്‍.60- ഇ 3525 നമ്പര്‍ ഇന്നോവ കാറില്‍ കടത്തിക്കൊണ്ടുപോകവെ എളമ്പേരം പാറയിൽ വെച്ച് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ നിര്‍ദ്ദേശപ്രകാരം ട്രാഫിക് എസ് ഐ രഘുനാഥും അഡീഷണൽ എസ്ഐ സുരേഷ് കാനായിയും ഡ്രൈവർ അജയും ചേർന്ന് പിടികൂടിയത്. പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്കൂൾ പരിസരങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും പെട്ടി പീടികകളിലും ആണ് ഇവർ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നത്. ടോറസ് ലോറിയിൽ കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് ഇളനീർ കൊണ്ടുവന്ന് തളിപ്പറമ്പിലെ കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നയാളാണ് ഹാരിസ്. ഇതിന്റെ മറവിൽ ഹോൾസെയിൽ ആയി ഹാൻസ് കൊണ്ടുവന്ന് വിതരണം ചെയ്യാറുണ്ട് എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.********

## Article Content

**തളിപ്പറമ്പ് : **ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 750 പാക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് ഞാറ്റുവയലിലെ മീത്തലെ പുരയിൽ എം.പി.ഹാരിസിനെയാണ് ഇന്നലെ രാത്രി കെ.എല്‍.60- ഇ 3525 നമ്പര്‍ ഇന്നോവ കാറില്‍ കടത്തിക്കൊണ്ടുപോകവെ എളമ്പേരം പാറയിൽ വെച്ച് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ നിര്‍ദ്ദേശപ്രകാരം ട്രാഫിക് എസ് ഐ രഘുനാഥും അഡീഷണൽ എസ്ഐ സുരേഷ് കാനായിയും ഡ്രൈവർ അജയും ചേർന്ന് പിടികൂടിയത്. പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്കൂൾ പരിസരങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും പെട്ടി പീടികകളിലും ആണ് ഇവർ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നത്. ടോറസ് ലോറിയിൽ കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് ഇളനീർ കൊണ്ടുവന്ന് തളിപ്പറമ്പിലെ കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നയാളാണ് ഹാരിസ്. ഇതിന്റെ മറവിൽ ഹോൾസെയിൽ ആയി ഹാൻസ് കൊണ്ടുവന്ന് വിതരണം ചെയ്യാറുണ്ട് എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.********

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107269/arrest-with-hans)