---
title: "വ്യാപാരി വ്യവസായ സമിതി യൂണിറ്റ് സെക്രട്ടറിയുടെ ഓട്ടോ ടാക്സി വാഹനം തീവച്ച് നശിപ്പിച്ചു"
english_title: "auto taxi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107265/auto-taxi"
published_at: "2023-04-05T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d3ef340b0d_news-card.jpg"
keywords: []
---

# വ്യാപാരി വ്യവസായ സമിതി യൂണിറ്റ് സെക്രട്ടറിയുടെ ഓട്ടോ ടാക്സി വാഹനം തീവച്ച് നശിപ്പിച്ചു

> **Lead Summary:** **പരിയാരം:** സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോടാക്‌സി വാഹനം കത്തിച്ചതായി പരാതി. വ്യാപാരി വ്യവസായി സമിതി ഏര്യം യൂണിറ്റ് സെക്രട്ടറിയും സി.പി.എം പ്രവര്‍ത്തകനുമായ പി.പി.ഗിരീഷിന്റെ കെ.എല്‍.13 ഇസഡ് 2594 ടാറ്റാ മാജിക് ഐറിസ് വാഹനമാണ് പൂര്‍ണമായും കത്തിനശിച്ചത്. ഇന്നലെ രാത്രി പത്തരമണിക്കാണ് ഗിരീഷ് വീടിന് സമീപമുള്ള പറമ്പില്‍ വാഹനം പാര്‍ക്ക് ചെയ്തത്. വീട്ടിലേക്ക് വാഹനം പോകാത്തതിനാല്‍ ഇവിടെയാണ് സ്ഥിരമായി പാര്‍ക്ക് ചെയ്യാറുള്ളതെന്ന് ഗിരീഷ് പറഞ്ഞു. രാത്രി 12.30 ന് അയല്‍ക്കാരാണ് വാഹനം കത്തുന്നതായി അറിയിച്ചത്. പയ്യന്നൂ അഗ്നിശമനസേനയാണ് തീയണച്ചത്. വാഹനം പൂര്‍ണമായി കത്തിനശിച്ചിരുന്നു. വിവരമറിഞ്ഞ് പരിയാരം പോലീസും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

## Article Content

**പരിയാരം:** സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോടാക്‌സി വാഹനം കത്തിച്ചതായി പരാതി. വ്യാപാരി വ്യവസായി സമിതി ഏര്യം യൂണിറ്റ് സെക്രട്ടറിയും സി.പി.എം പ്രവര്‍ത്തകനുമായ പി.പി.ഗിരീഷിന്റെ കെ.എല്‍.13 ഇസഡ് 2594 ടാറ്റാ മാജിക് ഐറിസ് വാഹനമാണ് പൂര്‍ണമായും കത്തിനശിച്ചത്. ഇന്നലെ രാത്രി പത്തരമണിക്കാണ് ഗിരീഷ് വീടിന് സമീപമുള്ള പറമ്പില്‍ വാഹനം പാര്‍ക്ക് ചെയ്തത്. വീട്ടിലേക്ക് വാഹനം പോകാത്തതിനാല്‍ ഇവിടെയാണ് സ്ഥിരമായി പാര്‍ക്ക് ചെയ്യാറുള്ളതെന്ന് ഗിരീഷ് പറഞ്ഞു. രാത്രി 12.30 ന് അയല്‍ക്കാരാണ് വാഹനം കത്തുന്നതായി അറിയിച്ചത്. പയ്യന്നൂ അഗ്നിശമനസേനയാണ് തീയണച്ചത്. വാഹനം പൂര്‍ണമായി കത്തിനശിച്ചിരുന്നു. വിവരമറിഞ്ഞ് പരിയാരം പോലീസും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107265/auto-taxi)