---
title: "ഒഡിഷയിൽ നിന്നും കിലോ കണക്കിന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് വില്പന: യുവാവ് പിടിയിൽ"
english_title: "arrest with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107219/arrest-with-ganja"
published_at: "2023-04-05T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d0c1065cf2_news-card.jpg"
keywords: []
---

# ഒഡിഷയിൽ നിന്നും കിലോ കണക്കിന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് വില്പന: യുവാവ് പിടിയിൽ

> **Lead Summary:** കണ്ണൂർ പള്ളിക്കുന്നിൽ നിന്നും 5.830 കിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ. അബുതലിപ് അലി എന്നയാളെയാണ് കണ്ണൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്ല്യത്തും പാർട്ടിയും ചേർന്ന് പിടികൂടി അറസ്റ്റ് ചെയ്ത് കേസെടുത്തത്. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ മാത്യു കെ.ഡി, പ്രിവന്റിവ്‌ ഓഫീസർ സർവജ്ഞൻ എം പി, സിവിൽ എക്സൈസ് ഓഫീസർമാരായ റിഷാദ് സി എച്ച് , രജിത്ത് കുമാർ എൻ , സജിത്ത് എം, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ അജിത്ത് സി എന്നിവരും ഉണ്ടായിരുന്നു. പ്രതി ഒഡീഷ സംസ്ഥാനത്തും നിന്നും കിലോ കണക്കിന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് ചെറു പൊതികളാക്കി കണ്ണൂർ ടൗൺ , തെക്കിബസാർ ഭാഗങ്ങളിൽ വിൽക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചതിനെത്തുടർന്നു ആഴ്ചകളോളം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

## Article Content

കണ്ണൂർ പള്ളിക്കുന്നിൽ നിന്നും 5.830 കിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ. അബുതലിപ് അലി എന്നയാളെയാണ് കണ്ണൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്ല്യത്തും പാർട്ടിയും ചേർന്ന് പിടികൂടി അറസ്റ്റ് ചെയ്ത് കേസെടുത്തത്. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ മാത്യു കെ.ഡി, പ്രിവന്റിവ്‌ ഓഫീസർ സർവജ്ഞൻ എം പി, സിവിൽ എക്സൈസ് ഓഫീസർമാരായ റിഷാദ് സി എച്ച് , രജിത്ത് കുമാർ എൻ , സജിത്ത് എം, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ അജിത്ത് സി എന്നിവരും ഉണ്ടായിരുന്നു. പ്രതി ഒഡീഷ സംസ്ഥാനത്തും നിന്നും കിലോ കണക്കിന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് ചെറു പൊതികളാക്കി കണ്ണൂർ ടൗൺ , തെക്കിബസാർ ഭാഗങ്ങളിൽ വിൽക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചതിനെത്തുടർന്നു ആഴ്ചകളോളം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107219/arrest-with-ganja)