---
title: "വിസ്‌ഡം സ്റ്റുഡൻ്റ്സ് സർഗ വസന്തം സംഘടിപ്പിച്ചു"
english_title: "Wisdom Students organized the Sarga vasantham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/1072/wisdom-students-organized-the-sarga-vasantham"
published_at: "2021-10-04T12:52:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615aac16af8f6_wis.jpg"
keywords: []
---

# വിസ്‌ഡം സ്റ്റുഡൻ്റ്സ് സർഗ വസന്തം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **വിസ്ഡം സ്റ്റുഡൻ്റ്സ് തളിപ്പറമ്പ ശാഖയുടെ ആഭിമുഖ്യത്തിൽ സർഗ്ഗവസന്തം സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ: **വിസ്ഡം സ്റ്റുഡൻ്റ്സ് തളിപ്പറമ്പ ശാഖയുടെ ആഭിമുഖ്യത്തിൽ സർഗ്ഗവസന്തം സംഘടിപ്പിച്ചു.

കുട്ടികളുടെ സർഗാത്മക കഴിവുകൾ നന്മയുടെ മാർഗ്ഗത്തിൽ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രോഗ്രാം വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തളിപ്പറമ്പ ശാഖ പ്രസിഡണ്ട് ഡോ.ജലീൽ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ മുനിസിപാലിറ്റി വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ പരിപാടിയിൽ മുഖ്യാതിഥിയായി. മൂന്ന് കാറ്റഗറിയിലായി 12 ഇനങ്ങളിൽ അറുപതിലധികം വിദ്യാർത്ഥികൾ സർഗ്ഗവസന്തത്തിൽ പങ്കെടുത്തു.

വിസ്ഡം സ്റ്റുഡൻ്റ്സ് തളിപ്പറമ്പ ശാഖ പ്രസിഡണ്ട് സുഹൈൽ പി അദ്ധ്യക്ഷത വഹിച്ചു. ഫൈസൽ ടി.പി, മൻസൂർ അലി, റഫീഖ് കെ.എം, ജസീം സി.പി, ജാഫർ കാവുമ്പടി, സുനീർ, അർഷദ് മുസ്തഫ, സൈനുൽ ആബിദ് തുടങ്ങിയവർ നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/1072/wisdom-students-organized-the-sarga-vasantham)