---
title: "ട്രെയിനിലെ തീവെപ്പ്: പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ"
english_title: "train incident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107190/train-incident"
published_at: "2023-04-05T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642cf2c6e0779_news-card.jpg"
keywords: []
---

# ട്രെയിനിലെ തീവെപ്പ്: പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ

> **Lead Summary:** **മുംബൈ: **എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി പിടിയിലായെന്ന് റിപ്പോർട്ട്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീവച്ച ഷഹറൂഖ് സെയ്ഫി പിടിയിലായെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രിയാണ് മഹാരാഷ്ട്രയിൽ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതി ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. മുംബൈ എടിഎസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഏജൻസികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം നൽകിയത്. രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.

## Article Content

**മുംബൈ: **എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി പിടിയിലായെന്ന് റിപ്പോർട്ട്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീവച്ച ഷഹറൂഖ് സെയ്ഫി പിടിയിലായെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രിയാണ് മഹാരാഷ്ട്രയിൽ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതി ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. മുംബൈ എടിഎസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഏജൻസികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം നൽകിയത്. രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.

പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഉന്നത വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരം പ്രതി പിടിയിലായി എന്ന് തന്നെയാണ്. രാജ്യം മുഴുവൻ ഷഹറൂഖ് സെയ്ഫിക്കായി തെരച്ചിൽ നടത്തുകയായിരുന്നു. രത്നഗിരി സിവിൽ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകളുണ്ട്. ട്രെയിനിൽ നിന്ന് ചാടിയപ്പോഴുണ്ടായ പരിക്കാണോ എന്നും സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് ഇയാൾ പിടിയിലാകുന്നത്. രത്നഗിരി ആർപിഎഫിന്റെ കസ്റ്റഡിയിലാണ പ്രതി ഇപ്പോൾ. ഷഹീൻ ബാഗിലെത്തി കേരള എടിഎസ് സംഘം ഷഹറൂഖ് സെയ്ഫിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.

ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിൽ ഞായറാഴ്ച രാത്രി ഒൻപതരയ്ക്കാണ് സംഭവം. യാത്രക്കാരുടെ ദേഹത്തേക്കു പ്രതി പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തുന്നതുകണ്ട് യാത്രക്കാർ പരിഭ്രാന്തരായി മറ്റു കംപാർട്മെന്റുകളിലേക്കു ചിതറിയോടി. പേടിച്ച് ട്രേയിനിൽ നിന്ന് ചാടിയ മൂന്ന് പേരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107190/train-incident)