---
title: "ഭർതൃ പീഡനക്കേസിലെ പ്രതി വിമാനത്താവളത്തിൽ പിടിയിലായി"
english_title: "violance case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107087/violance-case"
published_at: "2023-04-04T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c067d38a77_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# ഭർതൃ പീഡനക്കേസിലെ പ്രതി വിമാനത്താവളത്തിൽ പിടിയിലായി

> **Lead Summary:** **പഴയങ്ങാടി: **ഭർതൃപീഡനകേസിലെ പ്രതിയും രാമന്തളി കണ്ണങ്ങാട്ട് സ്വദേശിയുമായിരുന്ന എം.പി.ഫാറൂഖിനെ മംഗളൂരു വിമാനത്താവള എമിഗ്രേഷൻ വിഭാഗം പിടിച്ചു. പഴയങ്ങാടി എസ്.ഐ.രൂപ മധുസൂദനൻ അറസ്റ്റ് രേഖപ്പെടുത്തി. 2007-ൽ ഭർതൃപീഡനവുമായിബന്ധപ്പെട്ട് മുട്ടം സ്വദേശിയായ യുവതിയുടെ പരാതി പ്രകാരം ഇയാൾക്കെതിരെ പഴയങ്ങാടി പോലീസ് കേസ്സെടുത്തു. 2010-ൽ ഇത് വാറൻറായി. തുടർന്ന് ഇയാൾക്കെതിരെ പഴയങ്ങാടി എസ്.എച്ച്.ഒ. ടി.എൻ.സന്തോഷ് കുമാറിൻ്റെ അപേക്ഷപ്രകാരം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇപ്പോൾ കാസർകോട് വിവാഹം കഴിച്ച്താമസിക്കുന്ന ഇദ്ദേഹം മംഗളൂരു വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള യാത്രാമധ്യേയാണ് എമിഗ്രേഷൻ വിഭാഗം പിടിച്ച് പോലീസിന് കൈമാറിയത്.

## Article Content

**പഴയങ്ങാടി: **ഭർതൃപീഡനകേസിലെ പ്രതിയും രാമന്തളി കണ്ണങ്ങാട്ട് സ്വദേശിയുമായിരുന്ന എം.പി.ഫാറൂഖിനെ മംഗളൂരു വിമാനത്താവള എമിഗ്രേഷൻ വിഭാഗം പിടിച്ചു. പഴയങ്ങാടി എസ്.ഐ.രൂപ മധുസൂദനൻ അറസ്റ്റ് രേഖപ്പെടുത്തി. 2007-ൽ ഭർതൃപീഡനവുമായിബന്ധപ്പെട്ട് മുട്ടം സ്വദേശിയായ യുവതിയുടെ പരാതി പ്രകാരം ഇയാൾക്കെതിരെ പഴയങ്ങാടി പോലീസ് കേസ്സെടുത്തു. 2010-ൽ ഇത് വാറൻറായി. തുടർന്ന് ഇയാൾക്കെതിരെ പഴയങ്ങാടി എസ്.എച്ച്.ഒ. ടി.എൻ.സന്തോഷ് കുമാറിൻ്റെ അപേക്ഷപ്രകാരം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇപ്പോൾ കാസർകോട് വിവാഹം കഴിച്ച്താമസിക്കുന്ന ഇദ്ദേഹം മംഗളൂരു വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള യാത്രാമധ്യേയാണ് എമിഗ്രേഷൻ വിഭാഗം പിടിച്ച് പോലീസിന് കൈമാറിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107087/violance-case)