---
title: "പാതിരാത്രിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ സംഭവം, പോലീസ് അന്വേഷണം തുടങ്ങി"
english_title: "police investigation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107086/police-investigation"
published_at: "2023-04-04T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c05ccdf6ae_police.jfif"
keywords: []
---

# പാതിരാത്രിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ സംഭവം, പോലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** **പയ്യന്നൂർ: **പാതിരാത്രിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ തലക്ക് ഗുരുതരമായ പരിക്കുകളോടെയും ദേഹമാസകലം മുറിവുകളുമായി കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിലെ ദുരൂഹത നീക്കാൻ പോലീസ് ശ്രമം തുടങ്ങി.കണ്ണൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്താൻ പയ്യന്നൂർ പോലീസ് ആശുപത്രിയിലെത്തിയെങ്കിലും തലക്ക് മാരകമായ മുറിവേറ്റ് രക്തം വാർന്ന വിദ്യാർത്ഥിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയതിനാൽ സംസാരിക്കാനോ പൂർണ്ണമായ മൊഴി നൽകാനോ വിദ്യാർത്ഥിക്ക് സാധിച്ചില്ല.ഇക്കഴിഞ്ഞ 27 ന് രാത്രിയിലാണ് വെള്ളൂർകാറമേൽ റേഷൻ ഷോപ്പിന് സമീപത്തെ സുലൈമാൻ-ഫൗസിയ ദമ്പതികളുടെ മകൻ പ്ലസ് ടുവിദ്യാർത്ഥിയായ ബിലാലിനെതലക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ സുഹൃത്ത് സ്കൂട്ടറിൽ കാറമേലിലെത്തിച്ചത്.അന്ന് രാത്രി പയ്യന്നൂരിൽ യൂത്ത് ലീഗിൻ്റെ പൊതുപരിപാടി നടന്നിരുന്നതിതാൽ കാറമേലിലെ ലീഗ് ഓഫീസ് പരിസരത്തുണ്ടായിരുന്നവരുടെ സമീപത്തേക്കാണ് സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ എത്തിച്ചത്. തല പൊട്ടി രക്തം വാർന്ന വിദ്യാർത്ഥിയെ ഉടൻ നാട്ടുകാർ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും ഗുരുതരമായതിനാൽ പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു.ശസ്ത്രക്രിയ നടത്തി കഴിഞ്ഞിട്ടും യുവാവിന് ശരിയായ തരത്തിൽ ബോധം കിട്ടിയില്ല.പയ്യന്നൂർ പോലീസ് വിദ്യാർത്ഥിയുടെമൊഴി രേഖപ്പെടുത്താൻ കണ്ണൂരിലെ ആശുപത്രിയിൽ എത്തിയിരുന്നുവെങ്കിലും, വിദ്യാർത്ഥിക്ക് ശസ്ത്രക്രിയ കഴിഞ്ഞ കടുത്ത തലവേദന കാരണം തിരിച്ചു വരികയായിരുന്നു.സംഭവത്തിലെ ദുരൂഹത നീക്കമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ഇതിനകം ഉയർന്നു വന്നിട്ടുണ്ട്.സംഭവ ദിവസം രാത്രിയിൽ വിദ്യാർത്ഥിയെ സുഹൃത്ത് സ്കൂട്ടിയിൽ വെള്ളൂരിലെ നിർമ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിൽ കൊണ്ടുപോയതായ വിവരം ഇതിനകംപുറത്തുവന്നിട്ടുണ്ട്. അവിടെ വെച്ച് വിദ്യാർത്ഥിക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പയ്യന്നൂർ പോലീസ്. തലക്കും ദേഹമാസകലം പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ചികിത്സക്കായി ഇതിനകം കുടുംബം നാല് ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വന്നതായ വിവരവും പുറത്തു വന്നു. അത്യാസന്ന നിലയിൽ കഴിയുന്നമകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും സംഭവത്തിലെ ദുരൂഹ പുറത്തു കൊണ്ടുവരാനുമുള്ള ഒരുക്കത്തിലാണ് കുടുംബം.ഇതിനിടെ അപകടത്തിൽപ്പെട്ട് തലയിൽ നിന്നും രക്തം വാർന്ന വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.സംഭവത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്

## Article Content

**പയ്യന്നൂർ: **പാതിരാത്രിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ തലക്ക് ഗുരുതരമായ പരിക്കുകളോടെയും ദേഹമാസകലം മുറിവുകളുമായി കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിലെ ദുരൂഹത നീക്കാൻ പോലീസ് ശ്രമം തുടങ്ങി.കണ്ണൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്താൻ പയ്യന്നൂർ പോലീസ് ആശുപത്രിയിലെത്തിയെങ്കിലും തലക്ക് മാരകമായ മുറിവേറ്റ് രക്തം വാർന്ന വിദ്യാർത്ഥിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയതിനാൽ സംസാരിക്കാനോ പൂർണ്ണമായ മൊഴി നൽകാനോ വിദ്യാർത്ഥിക്ക് സാധിച്ചില്ല.ഇക്കഴിഞ്ഞ 27 ന് രാത്രിയിലാണ് വെള്ളൂർകാറമേൽ റേഷൻ ഷോപ്പിന് സമീപത്തെ സുലൈമാൻ-ഫൗസിയ ദമ്പതികളുടെ മകൻ പ്ലസ് ടുവിദ്യാർത്ഥിയായ ബിലാലിനെതലക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ സുഹൃത്ത് സ്കൂട്ടറിൽ കാറമേലിലെത്തിച്ചത്.അന്ന് രാത്രി പയ്യന്നൂരിൽ യൂത്ത് ലീഗിൻ്റെ പൊതുപരിപാടി നടന്നിരുന്നതിതാൽ കാറമേലിലെ ലീഗ് ഓഫീസ് പരിസരത്തുണ്ടായിരുന്നവരുടെ സമീപത്തേക്കാണ് സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ എത്തിച്ചത്. തല പൊട്ടി രക്തം വാർന്ന വിദ്യാർത്ഥിയെ ഉടൻ നാട്ടുകാർ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും ഗുരുതരമായതിനാൽ പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു.ശസ്ത്രക്രിയ നടത്തി കഴിഞ്ഞിട്ടും യുവാവിന് ശരിയായ തരത്തിൽ ബോധം കിട്ടിയില്ല.പയ്യന്നൂർ പോലീസ് വിദ്യാർത്ഥിയുടെമൊഴി രേഖപ്പെടുത്താൻ കണ്ണൂരിലെ ആശുപത്രിയിൽ എത്തിയിരുന്നുവെങ്കിലും, വിദ്യാർത്ഥിക്ക് ശസ്ത്രക്രിയ കഴിഞ്ഞ കടുത്ത തലവേദന കാരണം തിരിച്ചു വരികയായിരുന്നു.സംഭവത്തിലെ ദുരൂഹത നീക്കമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ഇതിനകം ഉയർന്നു വന്നിട്ടുണ്ട്.സംഭവ ദിവസം രാത്രിയിൽ വിദ്യാർത്ഥിയെ സുഹൃത്ത് സ്കൂട്ടിയിൽ വെള്ളൂരിലെ നിർമ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിൽ കൊണ്ടുപോയതായ വിവരം ഇതിനകംപുറത്തുവന്നിട്ടുണ്ട്. അവിടെ വെച്ച് വിദ്യാർത്ഥിക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പയ്യന്നൂർ പോലീസ്. തലക്കും ദേഹമാസകലം പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ചികിത്സക്കായി ഇതിനകം കുടുംബം നാല് ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വന്നതായ വിവരവും പുറത്തു വന്നു. അത്യാസന്ന നിലയിൽ കഴിയുന്നമകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും സംഭവത്തിലെ ദുരൂഹ പുറത്തു കൊണ്ടുവരാനുമുള്ള ഒരുക്കത്തിലാണ് കുടുംബം.ഇതിനിടെ അപകടത്തിൽപ്പെട്ട് തലയിൽ നിന്നും രക്തം വാർന്ന വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.സംഭവത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107086/police-investigation)