---
title: "തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് 1.38 കോടി രൂപയുടെ  ഭരണാനുമതിയായി"
english_title: "one crore"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107085/one-crore"
published_at: "2023-04-04T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c035c3d849_download_(4).jfif"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് 1.38 കോടി രൂപയുടെ  ഭരണാനുമതിയായി

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് മണ്ഡലത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് 1.38 കോടി രൂപയുടെ ഭരണാനുമതിയായി. തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്ററുടെ വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.ആന്തൂർ നഗരസഭയേയും-മയ്യിൽ ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നണിച്ചേരി പാലം എൽ ഇ ഡി ലൈറ്റ് സ്ഥാപിച്ച്‌ സൗന്ദര്യവൽക്കരണത്തിന് 35 ലക്ഷം രൂപയും,ആന്തൂർ നഗരസഭയിലെ കോരൻപീടിക-യുവശക്തി വായനശാല റോഡിൽ കൽവെർട്ടുകൾ സ്ഥാപിച്ച് അഭിവൃദ്ധിപ്പെടുത്തുന്നതിന് 13 ലക്ഷം രൂപയുടെയും,കടമ്പേരി എൽ പി സ്കൂൾ-ദൂരദർശൻ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് 15 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭ്യമായി.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് മണ്ഡലത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് 1.38 കോടി രൂപയുടെ ഭരണാനുമതിയായി. തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്ററുടെ വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.ആന്തൂർ നഗരസഭയേയും-മയ്യിൽ ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നണിച്ചേരി പാലം എൽ ഇ ഡി ലൈറ്റ് സ്ഥാപിച്ച്‌ സൗന്ദര്യവൽക്കരണത്തിന് 35 ലക്ഷം രൂപയും,ആന്തൂർ നഗരസഭയിലെ കോരൻപീടിക-യുവശക്തി വായനശാല റോഡിൽ കൽവെർട്ടുകൾ സ്ഥാപിച്ച് അഭിവൃദ്ധിപ്പെടുത്തുന്നതിന് 13 ലക്ഷം രൂപയുടെയും,കടമ്പേരി എൽ പി സ്കൂൾ-ദൂരദർശൻ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് 15 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭ്യമായി.

മയ്യിൽ ഗ്രാമ പഞ്ചായത്തിലെ മുല്ലക്കൊടി കുടുംബക്ഷേമ ഉപകേന്ദ്രം കെട്ടിടം നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപയും,മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ അടിച്ചേരി-താഴത്തുവയൽ-കൊവ്വന്തല റോഡ്‌ അഭിവൃദ്ധിപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയുടെയും,പരിയാരം ഗ്രാമ പഞ്ചായത്തിലെ കുമ്മായച്ചൂള-മണിയറമുറ്റം കോളനി-കാർക്കീൽ റോഡ് പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭ്യമായി. കുറുമാത്തൂർ ഗവ.ഐ ടി ഐ ക്ക് പുതിയ വാഹനം വാങ്ങുന്നതിന് 20.40 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭ്യമായി.

ഗ്രാമീണ മേഖലയിൽ കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരം മേഖലകളിലേക്ക് തുക അനുവദിക്കുന്നതെന്നും ഗ്രാമ-നഗര അന്തരം നമ്മുടെ മണ്ഡലത്തിൽ കുറഞ്ഞുവരികയാണെന്നും എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.അടിസ്ഥാന മേഖലയിൽ കൂടുതൽ ഇടപെട്ട് കൊണ്ടാണ് മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്നും എം എൽ എ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107085/one-crore)