---
title: "അട്ടപ്പാടി മധു വധക്കേസ്: അഞ്ച് വർഷത്തിന് ശേഷം വിധി, ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികൾ കുറ്റക്കാർ"
english_title: "attappadi madhu murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107031/attappadi-madhu-murder"
published_at: "2023-04-04T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bbe757e771_news-card.jpg"
keywords: []
---

# അട്ടപ്പാടി മധു വധക്കേസ്: അഞ്ച് വർഷത്തിന് ശേഷം വിധി, ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികൾ കുറ്റക്കാർ

> **Lead Summary:** **പാലക്കാട്: **അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവായി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനു ശേഷമാണ് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതി കേസില്‍ വിധി പറഞ്ഞത്. ആദ്യ രണ്ടു പ്രതികളായ ഹുസൈന്‍, മരയ്ക്കാര്‍ എന്നിവര്‍ക്കെതിരെ നരഹത്യാ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

## Article Content

**പാലക്കാട്: **അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവായി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനു ശേഷമാണ് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതി കേസില്‍ വിധി പറഞ്ഞത്. ആദ്യ രണ്ടു പ്രതികളായ ഹുസൈന്‍, മരയ്ക്കാര്‍ എന്നിവര്‍ക്കെതിരെ നരഹത്യാ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

ഷംസുദ്ദീന്‍, അനീഷ്, രാധാകൃഷ്ണന്‍, സിദ്ദിഖ്, നജീബ്, ജൈജുമോന്‍, അട്ടപ്പാടി മധു വധക്കേസ്: അഞ്ച് വർഷത്തിന് ശേഷം വിധി, ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികൾ കുറ്റക്കാർ അബ്ദുൾ കരീം, സജീവ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് മറ്റു പ്രതികള്‍. 


2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പേരായിരുന്നു പ്രതികള്‍, എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്.

പതിനൊന്നു മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കേസില്‍ വിധി വന്നത്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 പേരായിരുന്നു സാക്ഷികള്‍. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. മാര്‍ച്ച് പത്തിനാണ് കേസിന്റെ അന്തിമ വാദം പൂര്‍ത്തിയായത്.

വിധി പ്രസ്താവത്തോട് അനുബന്ധിച്ച് കോടതി പരിസരത്ത് കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

കൂറുമാറിയ വനം വകുപ്പിലെ താത്കാലിക ജീവനക്കാരായ നാല് പേരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ ചില സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവത്തിനും മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107031/attappadi-madhu-murder)