---
title: "തളിപ്പറമ്പ സി എച്ച് സെൻ്റർ ഖത്തർ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു"
english_title: "iftar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107018/iftar-meet"
published_at: "2023-04-04T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bb7fab9306_acci.jfif"
keywords: []
---

# തളിപ്പറമ്പ സി എച്ച് സെൻ്റർ ഖത്തർ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** ആതുര സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് സി. എച്. സെന്ററുകൾ നടത്തികൊണ്ടിരിക്കുന്നതെന്നും ജാതി മത ഭേതമന്യേ സമൂഹത്തിൽ അവശത അനുഭവപ്പെടുന്നവരെ ചേർത്തി നിർത്തി സൗജന്യ ചികിത്സയും മരുന്നും ഭക്ഷണവും നൽകി. കാരുണ്യത്തിന്റെ തണൽ വൃക്ഷമായി മാറിയ പരിയാരം സി എച് സെന്റർ സമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും പാണക്കാട് സയ്യിദ് സഹീറലി തങ്ങൾ അഭിപ്രായപ്പെട്ടു. ഖത്തർ കെ എം സി ഹാളിൽ നടന്ന പരിയാരം സി. എച് സെന്റർ ഖത്തർ ചാപ്റ്ററിന്റെ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഷഹബാസ് തങ്ങൾ അധ്യക്ഷത വഹിച്ചു. കെ എം സി സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഇൻ ചാർജ് റയീസ് വയനാട്, എസ് വൈ എസ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഇബ്രാഹിം ഫൈസി പേരാൽ, ഹാഷിം നീർവേലി, അബ്ദു പാപ്പിനിശേരി എന്നിവർ പ്രസംഗിച്ചു. റഹീസ് പെരുമ്പ സ്വാഗതവും ഇബ്രാഹിം പുളുക്കൂൽ നന്ദിയും പറഞ്ഞു. ജില്ല കെ എം സി സി ഭാരവാഹികളായ ഹംസക്കുട്ടി വായാട്,ബഷീർ കാട്ടൂർ, സി എച്ച് സെൻ്റർ ഭാരവാഹികളായ ഷക്കീർ പെടേന, റസാഖ് കുപ്പം,യൂനുസ് ശാന്തിഗിരി , എന്നിവർ നേതൃത്വം നൽകി.

## Article Content

ആതുര സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് സി. എച്. സെന്ററുകൾ നടത്തികൊണ്ടിരിക്കുന്നതെന്നും ജാതി മത ഭേതമന്യേ സമൂഹത്തിൽ അവശത അനുഭവപ്പെടുന്നവരെ ചേർത്തി നിർത്തി സൗജന്യ ചികിത്സയും മരുന്നും ഭക്ഷണവും നൽകി. കാരുണ്യത്തിന്റെ തണൽ വൃക്ഷമായി മാറിയ പരിയാരം സി എച് സെന്റർ സമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും പാണക്കാട് സയ്യിദ് സഹീറലി തങ്ങൾ അഭിപ്രായപ്പെട്ടു. ഖത്തർ കെ എം സി ഹാളിൽ നടന്ന പരിയാരം സി. എച് സെന്റർ ഖത്തർ ചാപ്റ്ററിന്റെ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഷഹബാസ് തങ്ങൾ അധ്യക്ഷത വഹിച്ചു. കെ എം സി സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഇൻ ചാർജ് റയീസ് വയനാട്, എസ് വൈ എസ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഇബ്രാഹിം ഫൈസി പേരാൽ, ഹാഷിം നീർവേലി, അബ്ദു പാപ്പിനിശേരി എന്നിവർ പ്രസംഗിച്ചു. റഹീസ് പെരുമ്പ സ്വാഗതവും ഇബ്രാഹിം പുളുക്കൂൽ നന്ദിയും പറഞ്ഞു. ജില്ല കെ എം സി സി ഭാരവാഹികളായ ഹംസക്കുട്ടി വായാട്,ബഷീർ കാട്ടൂർ, സി എച്ച് സെൻ്റർ ഭാരവാഹികളായ ഷക്കീർ പെടേന, റസാഖ് കുപ്പം,യൂനുസ് ശാന്തിഗിരി , എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107018/iftar-meet)