---
title: "റേഷൻ മണ്ണെണ്ണ വെട്ടിക്കുറച്ചു; മുൻഗണന വിഭാഗക്കാർക്ക് മാത്രമായി ഒതുങ്ങും"
english_title: "ration kerosene"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107007/ration-kerosene"
published_at: "2023-04-04T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bac67c247b_acci.jfif"
keywords: []
---

# റേഷൻ മണ്ണെണ്ണ വെട്ടിക്കുറച്ചു; മുൻഗണന വിഭാഗക്കാർക്ക് മാത്രമായി ഒതുങ്ങും

> **Lead Summary:** സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന മ​ണ്ണെ​ണ്ണ വി​ഹി​തം വീ​ണ്ടും കേ​ന്ദ്ര​സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ചു. മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന പി.​ഡി.​എ​സ് മ​ണ്ണെ​ണ്ണ വി​ഹി​തം ഒ​റ്റ​യ​ടി​ക്ക് 50 ശ​ത​മാ​ന​മാ​ണ് വെ​ട്ടി​ക്കു​റ​ച്ച​ത്. മ​ണ്ണെ​ണ്ണ വി​ഹി​തം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ര​ന്ത​രം കേ​ന്ദ്ര​ത്തി​ൽ സ​മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച പു​തി​യ ന​ട​പ​ടി.കേ​ര​ള​ത്തി​നു​ള്ള മ​ണ്ണെ​ണ്ണ വി​ഹി​തം നി​ര​ന്ത​ര​മാ​യി വെ​ട്ടി​ക്കു​റ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ക്കു​ന്ന​ത്.

## Article Content

സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന മ​ണ്ണെ​ണ്ണ വി​ഹി​തം വീ​ണ്ടും കേ​ന്ദ്ര​സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ചു. മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന പി.​ഡി.​എ​സ് മ​ണ്ണെ​ണ്ണ വി​ഹി​തം ഒ​റ്റ​യ​ടി​ക്ക് 50 ശ​ത​മാ​ന​മാ​ണ് വെ​ട്ടി​ക്കു​റ​ച്ച​ത്. മ​ണ്ണെ​ണ്ണ വി​ഹി​തം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ര​ന്ത​രം കേ​ന്ദ്ര​ത്തി​ൽ സ​മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച പു​തി​യ ന​ട​പ​ടി.കേ​ര​ള​ത്തി​നു​ള്ള മ​ണ്ണെ​ണ്ണ വി​ഹി​തം നി​ര​ന്ത​ര​മാ​യി വെ​ട്ടി​ക്കു​റ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ക്കു​ന്ന​ത്.

2020-21 വ​ർ​ഷ​ത്തി​ൽ ഒ​രു പാ​ദ​ത്തി​ൽ 9264 കി​ലോ ലി​റ്റ​ർ മ​ണ്ണെ​ണ്ണ അ​നു​വ​ദി​ച്ചി​രു​ന്ന​ത് തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഒ​രു പാ​ദ​ത്തി​ൽ 6480 കി​ലോ​ലി​റ്റ​റാ​യും 3888 കി​ലോ ലി​റ്റ​റാ​യും 1944 കി​ലോ ലി​റ്റ​റാ​യും വെ​ട്ടി​ച്ചു​രു​ക്കി. 2021-22 കാ​ല​യ​ള​വി​ൽ മ​ഞ്ഞ, പി​ങ്കു​കാ​ർ​ഡു​കാ​ർ​ക്ക് മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും നീ​ല, വെ​ള്ള കാ​ർ​ഡു​ട​മ​ക​ൾ​ക്ക് മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ അ​ര ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും ഇ​ല​ക്ട്രി​സി​റ്റി ക​ണ​ക്​​ഷ​ൻ ല​ഭ്യ​മ​ല്ലാ​ത്ത കാ​ർ​ഡു​ട​മ​ക​ൾ​ക്ക് എ​ട്ട്​ ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യു​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ൽ വ​ൻ​തോ​തി​ൽ കേ​ന്ദ്രം മ​ണ്ണെ​ണ്ണ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ ല​ഭ്യ​മാ​യി​ട്ടു​ള്ള എ​ല്ലാ വി​ഭാ​ഗ​ത്തി​ലെ കാ​ർ​ഡു​ട​മ​ക​ൾ​ക്കും അ​ര ലി​റ്റ​ർ വീ​ത​വും വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ ല​ഭ്യ​മ​ല്ലാ​ത്ത കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ആ​റ് ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യു​മാ​ണ് ന​ൽ​കാ​നാ​യ​ത്. ഇ​ത്ത​വ​ണ 50 ശ​ത​മാ​നം കൂ​ടി വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​കാ​ർ​ക്ക് മാ​ത്ര​മേ അ​ര ലി​റ്റ​ർ മ​ണ്ണെ​ണ്ണ ല​ഭി​ക്കൂ​വെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു.

മ​ത്സ്യ​ബ​ന്ധ​നം, കൃ​ഷി, തു​ട​ങ്ങി​യ ഗാ​ർ​ഹി​കേ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നോ​ൺ സ​ബ്‌​സി​ഡി മ​ണ്ണെ​ണ്ണ വി​ഹി​തം അ​നു​വ​ദി​ക്കു​ന്ന​ത്. ന​ട​പ്പു​സാ​മ്പ​ത്തി​ക​വ​ർ​ഷം 25,000 കി​ലോ ലി​റ്റ​ർ നോ​ൺ സ​ബ്സി​ഡി മ​ണ്ണെ​ണ്ണ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം കേ​ന്ദ്ര സ​ർ​ക്കാ​റി​ന് ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും ഫമുണ്ടായിട്ടില്ല. ഏ​പ്രി​ൽ 10ന് ​ഭ​ക്ഷ്യ​മ​ന്ത്രി കേ​ന്ദ്ര ​പെട്രോ​ളി​യം മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107007/ration-kerosene)