---
title: "വളക്കൈ സ്കൂൾ പ്രശ്നം രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹം: മുസ്ലിം ലീഗ്"
english_title: "valakkai school issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107002/valakkai-school-issue"
published_at: "2023-04-04T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642baa70b5af8_news-card.jpg"
keywords: []
---

# വളക്കൈ സ്കൂൾ പ്രശ്നം രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹം: മുസ്ലിം ലീഗ്

> **Lead Summary:** വളക്കൈ സ്കൂളുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കത്തിൽ ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വളക്കൈ സ്കൂൾ മാനേജ്മെൻറും ആദ്യം പണി ഏറ്റെടുത്ത കോൺട്രാക്ടറും തമ്മിലുള്ള ഇടപാടിലെ തർക്കം മാത്രമാണിത്. കരാർ പ്രകാരം രണ്ടു നിലയിലായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ഒന്നാം നിലയിലുടെ വാർപ്പ് വരെ മാത്രമാണ് ഈ കോൺട്രാക്ടർ ചെയ്തത്. കെട്ടിടം പൂർത്തിയാക്കാൻ ആകെ ചെലവായ 86 ലക്ഷം രൂപയിൽ ഏതാണ്ട് 3850000 രൂപ ഇയാൾ കൈപ്പറ്റിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.ഒന്നാംനിലയുടെ പണി പോലും പൂർത്തിയാക്കാത്ത കോൺട്രാക്ടർക്ക് ആകെ ചെലവായതിൻ്റെ പകുതിയോളം തുക നൽകിയിട്ടുണ്ട് . പറഞ്ഞ സമയത്ത് പണി പൂർത്തിയാക്കാത്തതിനാലാണ് മഹല്ല് കമ്മറ്റി മറ്റൊരാളെക്കൊണ്ട് ചെയ്യിച്ചത് . അങ്ങിനെ ചെയ്യുന്നതിന് മുമ്പ് കമ്മറ്റി ചർച്ച നടത്തുകയും ഈ കോൺട്രാക്ടറുടെ കൂടി സമ്മതത്തോടെ മറ്റൊരാളെ ഏൽപ്പിക്കുകയുമായിരുന്നു സ്കൂൾ മഹല്ല് കമ്മറ്റിയുടേതാണ്. മഹല്ല് കമ്മിറ്റി പ്രവർത്തിക്കുന്നത് നാട്ടിലെ മുഴുവൻ വീട്ടുകാരുടെയും കമ്മിറ്റി എന്ന നിലയിലാണ്. ഇതിൽ എല്ലാ വിഭാഗക്കാരുമുണ്ട്. മഹല്ല് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് അവിടെ കാര്യങ്ങൾ നടക്കുക .ഇതിലേക്ക് മുസ്ലിം ലീഗിനെ വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ല. നാട്ടുകാരുടെ പണം ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങളിൽ കൃത്യമായി കണക്ക് നോക്കി ചെലവഴിക്കാനേ മഹല്ല് കമ്മിറ്റിക്ക് കഴിയൂ. ഒരാൾ പറയുന്നത് മാത്രം കേട്ടുകൊണ്ടോ, സമരം ചെയ്തു എന്നത് കൊണ്ടോ മഹല്ലിൻ്റെ പണം കണക്കില്ലാതെ കൊടുക്കാൻ കഴിയില്ല എന്ന് എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു സിവിൽ വ്യവഹാരത്തിൽ കേസിനു പോയാൽ അതിൻ്റെ വിധി അംഗീകരിക്കലാണ് മര്യാദ. തളിപ്പറമ്പ് കോടതിയിൽ ഇയാൾ നൽകിയ കേസ് തള്ളുകയായിരുന്നു . അതിനു ശേഷം പയ്യന്നൂരിൽ നൽകിയ കേസ് ഇപ്പോൾ നടക്കുന്നുണ്ട്. ഒരു എക്സ്പേർട്ടിനെ വെച്ച് പരിശോധിച്ച് എടുത്ത പണിയുടെ മെഷർമെൻ്റ് കൃത്യമായി എടുത്ത് ഒത്തുതീർപ്പിന് ഒരുക്കമാണെന്ന് മഹല്ല് കമ്മറ്റി പലതവണ അറിയിച്ചിട്ടുണ്ട്. പല തവണ മധ്യസ്ഥ ശ്രമങ്ങൾ നടന്നിട്ടുമുണ്ട് . മഹല്ല് കമ്മറ്റിയുടെ അഭിപ്രായം കേൾക്കാതെ ഏകപക്ഷീയമായ അപവാദ പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. രാഷ്ട്രീയ താല്പര്യം വെച്ച് വ്യക്തിവിരോധം തീർക്കാനുള്ള കുത്സിത ശ്രമമാണ് ചിലർ നടത്തുന്നത് .അതിന് കോൺട്രാക്ടറെ കരുവാക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തിൽ സമരം അവസാനിപ്പിച്ച് വെല്ലുവിളി ഒഴിവാക്കി പ്രശ്നം പരിഹരിക്കാനാണ് കോൺട്രാക്ടർ ശ്രമിക്കേണ്ടത്. ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെട്ട് നാട്ടിലെ സൗഹൃദാന്തരീക്ഷം തകർക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

## Article Content

വളക്കൈ സ്കൂളുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കത്തിൽ ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വളക്കൈ സ്കൂൾ മാനേജ്മെൻറും ആദ്യം പണി ഏറ്റെടുത്ത കോൺട്രാക്ടറും തമ്മിലുള്ള ഇടപാടിലെ തർക്കം മാത്രമാണിത്. കരാർ പ്രകാരം രണ്ടു നിലയിലായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ഒന്നാം നിലയിലുടെ വാർപ്പ് വരെ മാത്രമാണ് ഈ കോൺട്രാക്ടർ ചെയ്തത്. കെട്ടിടം പൂർത്തിയാക്കാൻ ആകെ ചെലവായ 86 ലക്ഷം രൂപയിൽ ഏതാണ്ട് 3850000 രൂപ ഇയാൾ കൈപ്പറ്റിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.ഒന്നാംനിലയുടെ പണി പോലും പൂർത്തിയാക്കാത്ത കോൺട്രാക്ടർക്ക് ആകെ ചെലവായതിൻ്റെ പകുതിയോളം തുക നൽകിയിട്ടുണ്ട് . പറഞ്ഞ സമയത്ത് പണി പൂർത്തിയാക്കാത്തതിനാലാണ് മഹല്ല് കമ്മറ്റി മറ്റൊരാളെക്കൊണ്ട് ചെയ്യിച്ചത് . അങ്ങിനെ ചെയ്യുന്നതിന് മുമ്പ് കമ്മറ്റി ചർച്ച നടത്തുകയും ഈ കോൺട്രാക്ടറുടെ കൂടി സമ്മതത്തോടെ മറ്റൊരാളെ ഏൽപ്പിക്കുകയുമായിരുന്നു സ്കൂൾ മഹല്ല് കമ്മറ്റിയുടേതാണ്. മഹല്ല് കമ്മിറ്റി പ്രവർത്തിക്കുന്നത് നാട്ടിലെ മുഴുവൻ വീട്ടുകാരുടെയും കമ്മിറ്റി എന്ന നിലയിലാണ്. ഇതിൽ എല്ലാ വിഭാഗക്കാരുമുണ്ട്. മഹല്ല് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് അവിടെ കാര്യങ്ങൾ നടക്കുക .ഇതിലേക്ക് മുസ്ലിം ലീഗിനെ വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ല. നാട്ടുകാരുടെ പണം ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങളിൽ കൃത്യമായി കണക്ക് നോക്കി ചെലവഴിക്കാനേ മഹല്ല് കമ്മിറ്റിക്ക് കഴിയൂ. ഒരാൾ പറയുന്നത് മാത്രം കേട്ടുകൊണ്ടോ, സമരം ചെയ്തു എന്നത് കൊണ്ടോ മഹല്ലിൻ്റെ പണം കണക്കില്ലാതെ കൊടുക്കാൻ കഴിയില്ല എന്ന് എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു സിവിൽ വ്യവഹാരത്തിൽ കേസിനു പോയാൽ അതിൻ്റെ വിധി അംഗീകരിക്കലാണ് മര്യാദ. തളിപ്പറമ്പ് കോടതിയിൽ ഇയാൾ നൽകിയ കേസ് തള്ളുകയായിരുന്നു . അതിനു ശേഷം പയ്യന്നൂരിൽ നൽകിയ കേസ് ഇപ്പോൾ നടക്കുന്നുണ്ട്. ഒരു എക്സ്പേർട്ടിനെ വെച്ച് പരിശോധിച്ച് എടുത്ത പണിയുടെ മെഷർമെൻ്റ് കൃത്യമായി എടുത്ത് ഒത്തുതീർപ്പിന് ഒരുക്കമാണെന്ന് മഹല്ല് കമ്മറ്റി പലതവണ അറിയിച്ചിട്ടുണ്ട്. പല തവണ മധ്യസ്ഥ ശ്രമങ്ങൾ നടന്നിട്ടുമുണ്ട് . മഹല്ല് കമ്മറ്റിയുടെ അഭിപ്രായം കേൾക്കാതെ ഏകപക്ഷീയമായ അപവാദ പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. രാഷ്ട്രീയ താല്പര്യം വെച്ച് വ്യക്തിവിരോധം തീർക്കാനുള്ള കുത്സിത ശ്രമമാണ് ചിലർ നടത്തുന്നത് .അതിന് കോൺട്രാക്ടറെ കരുവാക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തിൽ സമരം അവസാനിപ്പിച്ച് വെല്ലുവിളി ഒഴിവാക്കി പ്രശ്നം പരിഹരിക്കാനാണ് കോൺട്രാക്ടർ ശ്രമിക്കേണ്ടത്. ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെട്ട് നാട്ടിലെ സൗഹൃദാന്തരീക്ഷം തകർക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107002/valakkai-school-issue)