---
title: "വൻ വാഷ് ശേഖരം കണ്ടെത്തി നശിപ്പിച്ചു, കറുപ്പസ്വാമി തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ"
english_title: "wash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106928/wash"
published_at: "2023-04-03T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642aca6748dde_news-card.jpg"
keywords: []
---

# വൻ വാഷ് ശേഖരം കണ്ടെത്തി നശിപ്പിച്ചു, കറുപ്പസ്വാമി തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.വി അഷറഫിന്റെ നേതൃത്വത്തിൽ പയ്യാവൂർ പാടാം കവല ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പാടാം കവല ശാന്തിനഗർ എന്ന സ്ഥലത്ത് കുന്നിൻ മുകളിൽ കറുപ്പസ്വാമിയുടെ വീട്ടിനോട് ചേർന്ന് സ്ഥലത്ത് വെച്ച് ചാരായം വാറ്റാൻ പാകപെടുത്തിയ 200 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു.കറുപ്പസ്വാമി അറസ്റ്റിലായി. വിഷു ഈസ്റ്റർ പ്രമാണിച്ച് വൻതോതിൽ ചാരായം ഉത്പാദിപ്പിക്കുന്നുണ്ട് എന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ കെ ശരത്ത്, ഷൈജു കെ വി ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു. തുടർ നടപടികൾക്കായി പ്രതിയേയും തൊണ്ടിമുതലുകളും ശ്രീകണ്ടാപുരം റെയ്‌ഞ്ച് ഓഫീസിൽ ഹാജരാക്കി.

## Article Content

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.വി അഷറഫിന്റെ നേതൃത്വത്തിൽ പയ്യാവൂർ പാടാം കവല ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പാടാം കവല ശാന്തിനഗർ എന്ന സ്ഥലത്ത് കുന്നിൻ മുകളിൽ കറുപ്പസ്വാമിയുടെ വീട്ടിനോട് ചേർന്ന് സ്ഥലത്ത് വെച്ച് ചാരായം വാറ്റാൻ പാകപെടുത്തിയ 200 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു.കറുപ്പസ്വാമി അറസ്റ്റിലായി. വിഷു ഈസ്റ്റർ പ്രമാണിച്ച് വൻതോതിൽ ചാരായം ഉത്പാദിപ്പിക്കുന്നുണ്ട് എന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ കെ ശരത്ത്, ഷൈജു കെ വി ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു. തുടർ നടപടികൾക്കായി പ്രതിയേയും തൊണ്ടിമുതലുകളും ശ്രീകണ്ടാപുരം റെയ്‌ഞ്ച് ഓഫീസിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106928/wash)