---
title: "ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106926/arrest"
published_at: "2023-04-03T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ac8b09bc61_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

> **Lead Summary:** **ശ്രീകണ്ഠാപുരം: **ഡ്രൈവിംഗ് സ്കൂളിൽ കയറി അക്രമം കാണിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. നടുവിൽ പൊട്ടം പ്ലാവ് എരുവേശിഇഞ്ചിയാണിയിലെ കുമ്പളം താനഹൗസിൽ കെ.സി.തോമസിനെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.രാജേഷിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അസി.സബ് ഇൻസ്പെക്ടർ എ.പ്രേമരാജൻ, സിവിൽ പോലീസ് ഓഫീസർ ദേവൻ ബാബു എന്നിവർ ചേർന്ന് പിടികൂടിയത്. കോട്ടയം,കർണ്ണാടകയിലെ കാർവാർ, സുള്ള്യ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെമംഗലാപുരം ബണ്ഡ്വാളിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.2018 മെയ് 28നാണ് സംഭവം നടന്നത്. ശ്രീകണ്ഠാപുരം ടൗണിൽ പ്രവർത്തിക്കുന്ന ഇ കെ ഡ്രൈവിംഗ് സ്കൂളിൽ അതിക്രമിച്ചുകയറിയ പ്രതി സ്ഥാപനത്തിലെ രേഖകളും മറ്റും നശിപ്പിക്കുകയും ഉടമയായ ചെങ്ങളായി എടക്കുളത്തെകുരുവിളയെ ഷർട്ടിൻ്റെകോളറിൽ പിടിച്ച് മുഖത്ത് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. കേസിൽ ഒളിവിൽ പോയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

## Article Content

**ശ്രീകണ്ഠാപുരം: **ഡ്രൈവിംഗ് സ്കൂളിൽ കയറി അക്രമം കാണിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. നടുവിൽ പൊട്ടം പ്ലാവ് എരുവേശിഇഞ്ചിയാണിയിലെ കുമ്പളം താനഹൗസിൽ കെ.സി.തോമസിനെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.രാജേഷിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അസി.സബ് ഇൻസ്പെക്ടർ എ.പ്രേമരാജൻ, സിവിൽ പോലീസ് ഓഫീസർ ദേവൻ ബാബു എന്നിവർ ചേർന്ന് പിടികൂടിയത്. കോട്ടയം,കർണ്ണാടകയിലെ കാർവാർ, സുള്ള്യ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെമംഗലാപുരം ബണ്ഡ്വാളിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.2018 മെയ് 28നാണ് സംഭവം നടന്നത്. ശ്രീകണ്ഠാപുരം ടൗണിൽ പ്രവർത്തിക്കുന്ന ഇ കെ ഡ്രൈവിംഗ് സ്കൂളിൽ അതിക്രമിച്ചുകയറിയ പ്രതി സ്ഥാപനത്തിലെ രേഖകളും മറ്റും നശിപ്പിക്കുകയും ഉടമയായ ചെങ്ങളായി എടക്കുളത്തെകുരുവിളയെ ഷർട്ടിൻ്റെകോളറിൽ പിടിച്ച് മുഖത്ത് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. കേസിൽ ഒളിവിൽ പോയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106926/arrest)