---
title: "സര്‍ സയ്യിദ് ഹൈസ്‌കൂള്‍ അലുംനി അസോസിയേഷന്‍ കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു."
english_title: "sirsyed_alumni_ifthar_meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106923/sirsyed_alumni_ifthar_meet"
published_at: "2023-04-03T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ac05830095_last-2.jpg"
keywords: []
---

# സര്‍ സയ്യിദ് ഹൈസ്‌കൂള്‍ അലുംനി അസോസിയേഷന്‍ കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.

> **Lead Summary:** സര്‍ സയ്യിദ് ഹൈസ്‌കൂള്‍ അലുംനി അസോസിയേഷന്‍ കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. അലുംനി അസോസിയേഷന്‍ രൂപീകരിച്ച ശേഷമുള്ള ആദ്യത്തെ പരിപാടിയാണ് ഈ ഇഫ്താര്‍ മീറ്റ്.

## Article Content

സര്‍ സയ്യിദ് ഹൈസ്‌കൂള്‍ അലുംനി അസോസിയേഷന്‍ കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. അലുംനി അസോസിയേഷന്‍ രൂപീകരിച്ച ശേഷമുള്ള ആദ്യത്തെ പരിപാടിയാണ് ഈ ഇഫ്താര്‍ മീറ്റ്.

മത സൗഹാര്‍ദ്ദവും മാനുഷിക മൂല്യങ്ങളും പങ്കുവെച്ചുകൊണ്ടുള്ള ഇത്തരം സംഗമങ്ങള്‍ പുതിയ തലമുറ വളരെ ആസ്വദിക്കുന്നവയാണ്. സര്‍ സയ്യിദ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുത്തലിബ് സര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റര്‍ മഹ്റൂഫ് സര്‍ അധ്യക്ഷത വഹിച്ചു. അലുംനി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് നുസൈബ് സ്വാഗതം ആശംസിച്ചു. ബിലാല്‍ റമദാന്‍ സന്ദേശം നല്‍കി.ഫിയാസ്, അജ്മല്‍, നുബ്‌ല, തന്‍സീഹ, റസാന, റിഷാദ്, ത്വാഹ, മുസ്തഫ, ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106923/sirsyed_alumni_ifthar_meet)