---
title: "ജയിൽ മോചിതരായ കോൺഗ്രസ്നേതാക്കൾക്ക്  സ്വീകരണം നൽകി"
english_title: "congress leaders"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106820/congress-leaders"
published_at: "2023-04-03T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a4e1a81b23_acci.jfif"
keywords: []
---

# ജയിൽ മോചിതരായ കോൺഗ്രസ്നേതാക്കൾക്ക്  സ്വീകരണം നൽകി

> **Lead Summary:** **പട്ടുവം: **രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഭരണകൂട ഭീകരതയ്ക്കെതിരെ നടത്തിയ ഹെഡ് പോസ്റ്റോഫീസ് മാർച്ചിൽ മർദ്ദനമേറ്റ് ജയിലിലടക്കപ്പെട്ട് ജാമ്യം ലഭിച്ച കോൺഗ്രസ് നേതാക്കൾക്ക് സ്വീകരണം നൽകി. പട്ടുവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യാശ്ശേരി ബ്ബോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരൻ, പട്ടുവം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രമേശൻ മാണുക്കര എന്നിവരെ ഡിസിസി ജനറൽ സെക്രട്ടറി ഇ.ടി. രാജീവൻ ഷാളണിയിച്ച് സ്വീകരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.നാരായണൻ അധ്യക്ഷത വഹിച്ചു. ജയിൽമോചിതരായവർക്ക് യുഡിഎഫ് നേതാക്കളും സ്വീകരണം നൽകി. കോൺഗ്രസ്നേതാക്കളായ പി.ആനന്ദകുമാർ, ബേബി ആന്റണി, കരയപ്പാത്ത് ഗോവിന്ദൻ, രാജേഷ് പാലങ്ങാട്ട്, പി.വി. വേണുഗോപാൽ, രാജേഷ് കുഞ്ഞിമതിലകം, ടി.എസ്. ഡാനിയൽ , ലീപ പത്മനാഭൻ . സി.സുജാത , പ്രശാന്ത് പട്ടുവം, ഷിബുമോൻ , വി.വി. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു

## Article Content

**പട്ടുവം: **രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഭരണകൂട ഭീകരതയ്ക്കെതിരെ നടത്തിയ ഹെഡ് പോസ്റ്റോഫീസ് മാർച്ചിൽ മർദ്ദനമേറ്റ് ജയിലിലടക്കപ്പെട്ട് ജാമ്യം ലഭിച്ച കോൺഗ്രസ് നേതാക്കൾക്ക് സ്വീകരണം നൽകി. പട്ടുവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യാശ്ശേരി ബ്ബോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരൻ, പട്ടുവം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രമേശൻ മാണുക്കര എന്നിവരെ ഡിസിസി ജനറൽ സെക്രട്ടറി ഇ.ടി. രാജീവൻ ഷാളണിയിച്ച് സ്വീകരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.നാരായണൻ അധ്യക്ഷത വഹിച്ചു. ജയിൽമോചിതരായവർക്ക് യുഡിഎഫ് നേതാക്കളും സ്വീകരണം നൽകി. കോൺഗ്രസ്നേതാക്കളായ പി.ആനന്ദകുമാർ, ബേബി ആന്റണി, കരയപ്പാത്ത് ഗോവിന്ദൻ, രാജേഷ് പാലങ്ങാട്ട്, പി.വി. വേണുഗോപാൽ, രാജേഷ് കുഞ്ഞിമതിലകം, ടി.എസ്. ഡാനിയൽ , ലീപ പത്മനാഭൻ . സി.സുജാത , പ്രശാന്ത് പട്ടുവം, ഷിബുമോൻ , വി.വി. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106820/congress-leaders)