---
title: "വളക്കൈ മാപ്പിള സ്കൂളിന് മുന്നിൽ കരാറുകാരനും കുടുംബവും നടത്തുന്ന സത്യാഗ്രഹപ്പന്തലിൽ എം വി ജയരാജൻ സന്ദർശനം നടത്തി"
english_title: "mv jayarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106782/mv-jayarajan"
published_at: "2023-04-02T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429a4adddee8_news-card.jpg"
keywords: []
---

# വളക്കൈ മാപ്പിള സ്കൂളിന് മുന്നിൽ കരാറുകാരനും കുടുംബവും നടത്തുന്ന സത്യാഗ്രഹപ്പന്തലിൽ എം വി ജയരാജൻ സന്ദർശനം നടത്തി

> **Lead Summary:** വളക്കൈ മാപ്പിള സ്കൂൾ കെട്ടിടം നിര്‍മ്മിച്ച വകയില്‍ ലഭിക്കാനുള്ള പണം നല്‍കിയില്ലെന്നും വീട് ജപ്തി ചെയ്യുന്നു എന്നും ആരോപിച്ച് കുടുംബം തുടങ്ങിയ സത്യാഗ്രഹസമരം 13 ദിവസം പിന്നിട്ടു. കൊയ്യം മേനോന്‍മൊട്ടയിലെ ദാറുല്‍മര്‍വയില്‍ എന്‍.പി.ഉമ്മറും കുടുംബവുമാണ് സത്യാഗ്രഹം തുടരുന്നത്. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സമരപ്പന്തലിൽ സന്ദർശനം നടത്തി. അടിയന്തമായി സ്കൂൾ കമ്മറ്റി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുകയും കുടുംബത്തെ ദുരിതത്തിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. 40 ലക്ഷം രൂപ വളക്കൈ എ.എല്‍.പി സ്‌ക്കൂളിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് നല്‍കിയിട്ടും 10 ലക്ഷം രൂപ കമ്മീഷന്‍ കൊടുക്കാത്തതിനാല്‍ സ്‌ക്കൂള്‍ മാനേജര്‍ കോണ്‍ട്രാക്ട് എടുത്ത വകയില്‍ ലഭിക്കേണ്ട പണം നല്‍കുന്നില്ലെന്നാണ് പരാതി.

## Article Content

വളക്കൈ മാപ്പിള സ്കൂൾ കെട്ടിടം നിര്‍മ്മിച്ച വകയില്‍ ലഭിക്കാനുള്ള പണം നല്‍കിയില്ലെന്നും വീട് ജപ്തി ചെയ്യുന്നു എന്നും ആരോപിച്ച് കുടുംബം തുടങ്ങിയ സത്യാഗ്രഹസമരം 13 ദിവസം പിന്നിട്ടു. കൊയ്യം മേനോന്‍മൊട്ടയിലെ ദാറുല്‍മര്‍വയില്‍ എന്‍.പി.ഉമ്മറും കുടുംബവുമാണ് സത്യാഗ്രഹം തുടരുന്നത്. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സമരപ്പന്തലിൽ സന്ദർശനം നടത്തി. അടിയന്തമായി സ്കൂൾ കമ്മറ്റി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുകയും കുടുംബത്തെ ദുരിതത്തിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. 40 ലക്ഷം രൂപ വളക്കൈ എ.എല്‍.പി സ്‌ക്കൂളിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് നല്‍കിയിട്ടും 10 ലക്ഷം രൂപ കമ്മീഷന്‍ കൊടുക്കാത്തതിനാല്‍ സ്‌ക്കൂള്‍ മാനേജര്‍ കോണ്‍ട്രാക്ട് എടുത്ത വകയില്‍ ലഭിക്കേണ്ട പണം നല്‍കുന്നില്ലെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106782/mv-jayarajan)