---
title: "ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സർക്കാർ ആശുപത്രികളിൽ പൊതിച്ചോറ് വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി ആറാം വർഷത്തിലേക്ക്"
english_title: "food"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106778/food"
published_at: "2023-04-02T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64299cc956466_acci.jfif"
keywords: []
---

# ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സർക്കാർ ആശുപത്രികളിൽ പൊതിച്ചോറ് വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി ആറാം വർഷത്തിലേക്ക്

> **Lead Summary:** **കണ്ണൂർ : **ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ സർക്കാർ ആസ്പത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചക്ക് പൊതിച്ചോറ് വിതരണംചെയ്യുന്ന പദ്ധതി ‘ഹൃദയപൂർവം’ ആറാം വർഷത്തിലേക്ക്. ജില്ലാ ആസ്പത്രിയിൽ 2018 ഏപ്രിൽ ഒന്നിന് തുടങ്ങിയ പദ്ധതി ഒരുദിവസവും മുടക്കമില്ലാതെ ആറാം വർഷത്തിലേക്ക് കടന്നു.ജില്ലാ ആസ്പത്രിയിൽ ഇതുവരെ 12 ലക്ഷത്തോളം പൊതിച്ചോറുകൾ വിതരണംചെയ്തു. ആറാം വർഷത്തിലേക്ക് കടക്കുന്ന ഈ ജീവകാരുണ്യ പദ്ധതി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി ഭക്ഷണപ്പൊതിയും പായസവും വിതരണംചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**കണ്ണൂർ : **ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ സർക്കാർ ആസ്പത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചക്ക് പൊതിച്ചോറ് വിതരണംചെയ്യുന്ന പദ്ധതി ‘ഹൃദയപൂർവം’ ആറാം വർഷത്തിലേക്ക്. ജില്ലാ ആസ്പത്രിയിൽ 2018 ഏപ്രിൽ ഒന്നിന് തുടങ്ങിയ പദ്ധതി ഒരുദിവസവും മുടക്കമില്ലാതെ ആറാം വർഷത്തിലേക്ക് കടന്നു.ജില്ലാ ആസ്പത്രിയിൽ ഇതുവരെ 12 ലക്ഷത്തോളം പൊതിച്ചോറുകൾ വിതരണംചെയ്തു. ആറാം വർഷത്തിലേക്ക് കടക്കുന്ന ഈ ജീവകാരുണ്യ പദ്ധതി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി ഭക്ഷണപ്പൊതിയും പായസവും വിതരണംചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

വിശേഷദിവസങ്ങളിൽ ചോറിനോടൊപ്പം പായസവും ഉണ്ടാവും. ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അഫ്സൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരിൻ ശശി സംസാരിച്ചു. ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജി. ദിലീപ്, മുഹമ്മദ്‌ സിറാജ്, എം. ശ്രീരാമൻ, അഖിൽ പി. ബാബു, നിമിഷ എന്നിവർ പങ്കെടുത്തു.

ജില്ലാ ആസ്പത്രിക്ക് പുറമെ, പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, തലശ്ശേരി ജനറൽ ആസ്പത്രി, പേരാവൂർ താലൂക്ക് ആസ്പത്രി എന്നിവിടങ്ങളിലും പൊതിച്ചോർ വിതരണം നടത്തുന്നുണ്ട്. വീടുകളിൽനിന്ന് യൂനിറ്റ്-മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന 2500 പൊതിച്ചോറുകൾ പ്രതിദിനം ജില്ലയിൽ വിതരണംചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106778/food)