---
title: "കേരള ഫയർ സർവീസസ് അസോസിയേഷൻ കണ്ണൂർ മേഖല സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗം നടന്നു"
english_title: "kerala fire service"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106697/kerala-fire-service"
published_at: "2023-04-02T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64291e70d5de4_acci.jfif"
keywords: []
---

# കേരള ഫയർ സർവീസസ് അസോസിയേഷൻ കണ്ണൂർ മേഖല സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗം നടന്നു

> **Lead Summary:** കേരള ഫയർ സർവീസസ് അസോസിയേഷൻ കണ്ണൂർ മേഖല സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗം തളിപ്പറമ്പ് ഫയർ സ്റ്റേഷനിൽ വച്ച് നടന്നു. സംസ്ഥാന പ്രസിഡണ്ട് ഒ കെ രജീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സജിത്ത്, മേഖല സെക്രട്ടറി ബൈജു കോട്ടായി, പ്രസിഡണ്ട് വി സുധീഷ് , ട്രഷറർ വി കെ അഫ്സൽ, ജോ: സെക്രട്ടറി പി വി സുമേഷ്, വൈസ് പ്രസിഡണ്ട് എ സിനീഷ് എന്നിവർ സംസാരിച്ചു. സമ്മേളന വിജയത്തിനായി ടി വി പ്രകാശൻ(ചെയർമാൻ), എൻ സുഭാഷ്(വൈസ് ചെയർമാൻ), പി വി ഗിരീഷ്(ജനറൽ കൺവീനർ), വൈശാഖ് കെ ഗോപി(ജോയിന്റ് കൺവീനർ) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു. സമ്മേളനം ഏപ്രിൽ 23 ന് രാവിലെ 9 മണിക്ക് മാങ്ങാട്ട് പറമ്പ് കാൽകോസ് ഓഡിറ്റോറിയത്തിൽ ജോൺ ബ്രിട്ടാസ് എം പി നിർവഹിക്കും. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ഫയർ സ്‌റ്റേഷനുകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

## Article Content

കേരള ഫയർ സർവീസസ് അസോസിയേഷൻ കണ്ണൂർ മേഖല സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗം തളിപ്പറമ്പ് ഫയർ സ്റ്റേഷനിൽ വച്ച് നടന്നു. സംസ്ഥാന പ്രസിഡണ്ട് ഒ കെ രജീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സജിത്ത്, മേഖല സെക്രട്ടറി ബൈജു കോട്ടായി, പ്രസിഡണ്ട് വി സുധീഷ് , ട്രഷറർ വി കെ അഫ്സൽ, ജോ: സെക്രട്ടറി പി വി സുമേഷ്, വൈസ് പ്രസിഡണ്ട് എ സിനീഷ് എന്നിവർ സംസാരിച്ചു. സമ്മേളന വിജയത്തിനായി ടി വി പ്രകാശൻ(ചെയർമാൻ), എൻ സുഭാഷ്(വൈസ് ചെയർമാൻ), പി വി ഗിരീഷ്(ജനറൽ കൺവീനർ), വൈശാഖ് കെ ഗോപി(ജോയിന്റ് കൺവീനർ) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു. സമ്മേളനം ഏപ്രിൽ 23 ന് രാവിലെ 9 മണിക്ക് മാങ്ങാട്ട് പറമ്പ് കാൽകോസ് ഓഡിറ്റോറിയത്തിൽ ജോൺ ബ്രിട്ടാസ് എം പി നിർവഹിക്കും. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ഫയർ സ്‌റ്റേഷനുകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106697/kerala-fire-service)