---
title: "14 വയസ്സുകാരി വാഹനം ഓടിച്ചതിന് ആർ സി ഉടമസ്ഥനായ അമ്മാവനെതിരെ കേസ്"
english_title: "case against uncle"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106694/case-against-uncle"
published_at: "2023-04-02T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64291d3e4e46b_news-card.jpg"
keywords: []
---

# 14 വയസ്സുകാരി വാഹനം ഓടിച്ചതിന് ആർ സി ഉടമസ്ഥനായ അമ്മാവനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **14 വയസുകാരി വാഹനമോടിച്ചതിന് ആര്‍.സി.ഉടമസ്ഥനായ അമ്മാവനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. വടക്കാഞ്ചേരി വട്ടക്കണ്ടി വീട്ടില്‍ വി.കെ.ഷമീമിനെതിരെയാണ്കേസെടുത്തത്. തളിപ്പറമ്പ് ട്രാഫിക് വിഭാഗം എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ അഞ്ചോളം കേസുകളാണ് ഇത്തരത്തില്‍ പോലീസ് എടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാതെ വാഹനമോടിക്കുന്ന ഇത്തരം കുട്ടിഡ്രൈവര്‍മാര്‍ക്ക് 25 വയസു പൂര്‍ത്തിയായാല്‍ മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഇത്തരക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് എസ്.ഐ രഘുനാഥ് പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **14 വയസുകാരി വാഹനമോടിച്ചതിന് ആര്‍.സി.ഉടമസ്ഥനായ അമ്മാവനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. വടക്കാഞ്ചേരി വട്ടക്കണ്ടി വീട്ടില്‍ വി.കെ.ഷമീമിനെതിരെയാണ്കേസെടുത്തത്. തളിപ്പറമ്പ് ട്രാഫിക് വിഭാഗം എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ അഞ്ചോളം കേസുകളാണ് ഇത്തരത്തില്‍ പോലീസ് എടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാതെ വാഹനമോടിക്കുന്ന ഇത്തരം കുട്ടിഡ്രൈവര്‍മാര്‍ക്ക് 25 വയസു പൂര്‍ത്തിയായാല്‍ മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഇത്തരക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് എസ്.ഐ രഘുനാഥ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106694/case-against-uncle)