---
title: "വീട്ടിൽ അതിക്രമിച്ചു കയറി വയോധികന് നേരെ ആക്രമണം, 5 പേർക്കെതിരെ കേസ്"
english_title: "case against five"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106693/case-against-five"
published_at: "2023-04-02T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64291ba474343_1.jfif"
keywords: []
---

# വീട്ടിൽ അതിക്രമിച്ചു കയറി വയോധികന് നേരെ ആക്രമണം, 5 പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: വ**യോധികനെ വീട്ടിൽ അതിക്രമിച്ച് കയറി തടഞ്ഞു നിർത്തുകയും കഴുത്തിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തുകയും ഇയാളുടെ 700 ചെങ്കല്ലുകൾ കടത്തി കൊണ്ട് പോകുകയും ചെയ്ത സംഭവത്തിൽ 5 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ആന്തൂർ കോടല്ലൂരിലെ പുത്തൻവീട്ടിൽ പി.വി.കുഞ്ഞിരാമൻ്റെ പരാതിയിൽ കോക്കാടൻ വിജയൻ, യദു ദേവ്, വലിയ വീട്ടിൽ രമേശൻ, വിപിൻ, സന്തോഷ് എന്നിവർക്കെതിരെയാണ് കോടതി നിർദ്ദേശപ്രകാരം കേസെടുത്തത്. 2022 ഡിസംബർ 23ന് വൈകുന്നേരം നാലിനാണ് സംഭവം. പ്രതികൾ തകർത്ത മതിൽ കെട്ടിത്തരാൻ ആവശ്യപ്പെട്ട വിരോധത്തിലാണ് സംഭവം എന്നും പരാതിയിൽ പറയുന്നു

## Article Content

**തളിപ്പറമ്പ്: വ**യോധികനെ വീട്ടിൽ അതിക്രമിച്ച് കയറി തടഞ്ഞു നിർത്തുകയും കഴുത്തിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തുകയും ഇയാളുടെ 700 ചെങ്കല്ലുകൾ കടത്തി കൊണ്ട് പോകുകയും ചെയ്ത സംഭവത്തിൽ 5 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ആന്തൂർ കോടല്ലൂരിലെ പുത്തൻവീട്ടിൽ പി.വി.കുഞ്ഞിരാമൻ്റെ പരാതിയിൽ കോക്കാടൻ വിജയൻ, യദു ദേവ്, വലിയ വീട്ടിൽ രമേശൻ, വിപിൻ, സന്തോഷ് എന്നിവർക്കെതിരെയാണ് കോടതി നിർദ്ദേശപ്രകാരം കേസെടുത്തത്. 2022 ഡിസംബർ 23ന് വൈകുന്നേരം നാലിനാണ് സംഭവം. പ്രതികൾ തകർത്ത മതിൽ കെട്ടിത്തരാൻ ആവശ്യപ്പെട്ട വിരോധത്തിലാണ് സംഭവം എന്നും പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106693/case-against-five)